സൗദി അറേബ്യയിൽവച്ച് സിറിയൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അതേസമയം, ഇസ്ലാമിക നേതൃത്വത്തിലുള്ള ഗവൺമെന്റിനെതിരായ എല്ലാ ഉപരോധങ്ങളും പിൻവലിക്കുമെന്ന യു എസ് പ്രഖ്യാപനത്തിനുശേഷം ദീർഘകാല ശത്രുവായ ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാൻ ട്രംപ് അദ്ദേഹത്തോട് ആവശ്യപ്പെട്ടു.
2020 ൽ യു എസ് മധ്യസ്ഥതയിലുള്ള ‘അബ്രഹാം കരാറിലൂടെ’, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ബഹ്‌റൈൻ, മൊറോക്കോ എന്നിവരും ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാൻ സാധിച്ചു. ഈ കരാറിൽ ചേരാൻ താൻ തയ്യാറാണെന്ന് ഷാര പറഞ്ഞതായി ട്രംപ് മാധ്യമപ്രവർത്തകരോടു പറഞ്ഞു. നിലവിലെ സാഹചര്യങ്ങളിൽ ബന്ധം സാധാരണ നിലയിലാകാനുള്ള തുറന്ന മനസ്സിന്റെ സൂചനകളാണ് സിറിയൻ ഉദ്യോഗസ്ഥർ നൽകിയിരിക്കുന്നത്.