Tuesday, January 21, 2025

അധികാരമേറ്റശേഷം 1500 പ്രതികൾക്ക് മാപ്പ് നൽകി ട്രംപ്

സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി മണിക്കൂറുകൾക്കുശേഷം, നാലുവർഷം മുമ്പ് യു. എസ്. ക്യാപിറ്റോൾ ആക്രമിച്ച തന്റെ അനുയായികളിൽ 1500 ഓളം പേർക്ക് മാപ്പ് നൽകി ഡൊണാൾഡ് ട്രംപ്. ഉദ്‌ഘാടനചടങ്ങിനുശേഷം കുടിയേറ്റം തടയുന്നതിനും പാരിസ്ഥിതിക നിയന്ത്രണങ്ങളും വംശീയ-ലിംഗവൈവിധ്യ സംരംഭങ്ങളും പിൻവലിക്കാനുള്ള എക്സിക്യൂട്ടീവ് നടപടികളുടെ ഒരു പരമ്പരയിലും ട്രംപ് ഒപ്പുവച്ചു. കാമ്പെയ്‌നിലെ പ്രധാന വാഗ്ദാനമായ താരിഫ് ഉയർത്താൻ ഉടനടി അദ്ദേഹം നടപടി സ്വീകരിച്ചില്ല. എന്നാൽ ഫെബ്രുവരി ഒന്നിന് കാനഡയിലും മെക്‌സിക്കോയിലും 25% തീരുവ ചുമത്താമെന്ന് അദ്ദേഹം പറഞ്ഞു.

2021 ജനുവരി ആറിന് യു. എസ്. ക്യാപിറ്റൽ ആക്രമിച്ച അനുയായികളോട് ക്ഷമിക്കാനുള്ള അദ്ദേഹത്തിന്റെ, ആധുനിക യു. എസ്. ചരിത്രത്തിലെ അഭൂതപൂർവമായ ഈ തീരുമാനം പൊലീസിനെയും നിയമനിർമാതാക്കളെയും മറ്റുള്ളവരെയും പ്രകോപിപ്പിക്കുമെന്ന് ഉറപ്പാണ്.

ദീർഘനാളായി ജയിൽശിക്ഷ അനുഭവിക്കുന്ന തീവ്ര വലതുപക്ഷ ഓത്ത് കീപ്പേഴ്സിന്റെയും പ്രൗഡ് ബോയ്സ് തീവ്രവാദി ഗ്രൂപ്പുകളുടെയും 14 നേതാക്കളെ ജയിലിൽനിന്ന് മോചിപ്പിക്കാൻ ട്രംപ് നേരത്തെ ഉത്തരവിട്ടെങ്കിലും അവരുടെ ശിക്ഷകൾ അതേപടി നിലനിർത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News