Monday, April 21, 2025

ഹമാസില്‍നിന്നും പൂര്‍ണ്ണമായും മുക്തമായ ഗാസയെ പുനര്‍നിര്‍മ്മിക്കാന്‍ നിലകൊള്ളും: അറബ് പദ്ധതി നിരസിച്ച് ട്രംപ്

യുദ്ധാനന്തരം ഗാസയുടെ പുനര്‍നിര്‍മ്മാണത്തിനായുള്ള അറബ് പദ്ധതിയെ നിരസിച്ച് ട്രംപ്. ഗാസയെ പുനര്‍നിര്‍മ്മിക്കാന്‍ രണ്ടു ദശലക്ഷം നിവാസികളെ മാറ്റിപ്പാര്‍പ്പിക്കുക എന്ന ട്രംപിന്റെ സ്വന്തം കാഴ്ചപ്പാടില്‍ നിലകൊള്ളുന്നതിനാലാണ് ട്രംപ് അറബ് പദ്ധതി നിരസിച്ചത്. പാലസ്തീന്‍ അതോറിറ്റിക്കു കൈമാറുന്നതിനുമുന്‍പ് ഗാസ താത്കാലികമായി നിയന്ത്രിക്കുന്നതിന് പലസ്തീനിയന്‍ സാങ്കേതികവിദഗ്ധരുടെ ഒരു സ്വതന്ത്രസമിതി രൂപീകരിക്കുന്നതാണ് അറബ് പദ്ധതി വിഭാവനം ചെയ്യുന്നത്.

എന്നാല്‍ ഗാസ നിലവില്‍ വാസയോഗ്യമല്ലെന്നും അവശിഷ്ടങ്ങളും പൊട്ടിത്തെറിക്കാത്ത ആയുധങ്ങളും നിറഞ്ഞ പ്രദേശമാണെന്നും മനുഷ്യര്‍ക്ക് സാധാരണ ജീവിതം നയിക്കാന്‍ കഴിയാത്ത ഇടമാണെന്നും ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്തവ് ബ്രയാന്‍ ഹ്യൂസ് പറയുന്നു. അതിനാല്‍തന്നെ ഹമാസില്‍നിന്നും മുക്തമാകുന്ന ഗാസയെ പുനര്‍നിര്‍മ്മിക്കാനുള്ള ട്രംപിന്റെ കാഴ്ചപ്പാടില്‍ അദ്ദേഹം നിലകൊള്ളുന്നതിനാലാണ് അറബ് പദ്ധതി നിരസിച്ചതെന്നാണ് ഹ്യൂസ് പറയുന്നത്.

മേഖലയില്‍ സമാധാനവും സമൃദ്ധിയും കൊണ്ടുവരാനുള്ള കൂടുതല്‍ ചര്‍ച്ചകള്‍ക്കായി പ്രതീക്ഷിക്കുന്നുവെന്നും അറബ് സഖ്യകക്ഷികളുമായി കൂടുതല്‍ ആശയവിനിമയത്തിനു തയ്യാറാണെന്നും ഹ്യൂസ് പറയുന്നു.

Latest News