Friday, April 4, 2025

ക്യൂബ, ഹെയ്തി, നിക്കരാഗ്വ, വെനിസ്വേല എന്നിവരുടെ നിയമപരമായ പദവി റദ്ദാക്കി ട്രംപ്

യു എസിലെ 5,30,000 ക്യൂബക്കാർ, ഹെയ്തിക്കാർ, നിക്കരാഗ്വക്കാർ, വെനിസ്വേലക്കാർ എന്നിവരുടെ താൽക്കാലിക നിയമപരമായ പദവി റദ്ദാക്കുമെന്ന് ട്രംപ് ഭരണകൂടം. ഏപ്രിൽ 24 മുതൽ പ്രാബല്യത്തിൽവരുന്ന ഈ നീക്കം, മുൻ പ്രസിഡന്റ് ജോ ബൈഡന്റെ കീഴിൽ കുടിയേറ്റക്കാർക്ക് അനുവദിച്ചിരുന്ന രണ്ടുവർഷത്തെ പരോൾ വെട്ടിക്കുറയ്ക്കും. ഇത് യു എസ് സ്പോൺസർമാരുണ്ടെങ്കിൽ വിമാനമാർഗം  രാജ്യത്തേക്കു പ്രവേശിക്കാൻ അവരെ അനുവദിക്കുന്നു.

റിപ്പബ്ലിക്കൻകാരനായ ട്രംപ് അധികാരമേറ്റതിനുശേഷം കുടിയേറ്റ നിയന്ത്രണം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചിരുന്നു. യു എസിലെ റെക്കോർഡ് എണ്ണം കുടിയേറ്റക്കാരെ നിയമവിരുദ്ധമായി നാടുകടത്താനുള്ള ശ്രമങ്ങൾ വരെ ഇതിൽ ഉൾപ്പെടുന്നുണ്ട്. തന്റെ ഡെമോക്രാറ്റിക് മുൻഗാമിയുടെ കീഴിൽ ആരംഭിച്ച നിയമപരമായ പ്രവേശന പരോൾ പരിപാടികൾ ഫെഡറൽ നിയമത്തിന്റെ അതിരുകൾ ലംഘിച്ചുവെന്നും ജനുവരി 20 ലെ എക്സിക്യൂട്ടീവ് ഉത്തരവിൽ അവ അവസാനിപ്പിക്കണമെന്നും അദ്ദേഹം വാദിച്ചു.

റഷ്യയുമായുള്ള സംഘർഷത്തിനിടെ യു എസിലേക്കു പലായനം ചെയ്ത ഏകദേശം 2,40,000 യുക്രേനിയക്കാരുടെ പരോൾ പദവി പിൻവലിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുമെന്ന് ട്രംപ് പറഞ്ഞു. ഏപ്രിലിൽ തന്നെ യുക്രേനിയക്കാരുടെ പദവി പിൻവലിക്കാൻ തന്റെ ഭരണകൂടം പദ്ധതിയിടുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ടിനുള്ള മറുപടിയായാണ് ട്രംപിന്റെ പരാമർശം.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News