Sunday, November 24, 2024

പ്രസിഡന്റായാല്‍ ഉക്രെയിന്‍ യുദ്ധത്തിന് ഒറ്റ ദിവസംകൊണ്ട് പരിഹാരമെന്ന് ട്രംപ്; ട്രംപിനെക്കൊണ്ട് അതിനാവില്ലെന്ന് റഷ്യ

വീണ്ടും യു.എസ് പ്രസിഡന്റായി താന്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ ഉക്രെയിന്‍ യുദ്ധത്തിന് ഒറ്റ ദിവസംകൊണ്ട് പരിഹാരമുണ്ടാക്കുമെന്ന് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ ട്രംപിനെക്കൊണ്ട് അതിനാവില്ലെന്നും ഉക്രെയിന്‍-റഷ്യ സംഘര്‍ഷം ഒറ്റ ദിവസംകൊണ്ട് പരിഹരിക്കാവുന്നതല്ലെന്നും യു.എന്നിലെ റഷ്യന്‍ സ്ഥാനപതി വാസിലി നെബെന്‍സിയ പറഞ്ഞു.

കഴിഞ്ഞ മെയിലാണ് ഉക്രെയിന്‍ വിഷയം താന്‍ പുഷ്പംപോലെ പരിഹരിക്കുമെന്ന് ട്രംപ് ആദ്യമായി പറഞ്ഞത്. പിന്നെയും പലകുറി ഇതേ വാദം ആവര്‍ത്തിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച പ്രസിഡന്റ് ജോ ബൈഡനുമായി ഏറ്റുമുട്ടിയ ടെലിവിഷന്‍ സംവാദത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനാണ് യഥാര്‍ഥ നേതാവെന്നും ഉക്രെയിനില്‍ അദ്ദേഹം അധിനിവേശം നടത്തിയിട്ടില്ലെന്നും ട്രംപ് പറഞ്ഞിരുന്നു.

 

Latest News