പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് സർവീസ് (പി ബി എസ്), നാഷണൽ പബ്ലിക് റേഡിയോ (എൻ പി ആർ) എന്നിവയ്ക്കുള്ള എല്ലാ ഫെഡറൽ ഫണ്ടിംഗും തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രക്ഷേപകരുടെ റിപ്പോർട്ടിംഗിൽ ‘പക്ഷപാതം’ ഉണ്ടെന്ന് ആരോപിച്ചാണ് ട്രംപ് ഉത്തരവിൽ ഒപ്പുവച്ചത്.
പി ബി എസിനും എൻ പി ആർ സ്റ്റേഷനുകൾക്കും ധനസഹായം വിതരണം ചെയ്യുന്ന കോർപ്പറേഷൻ ഓഫ് പബ്ലിക് ബ്രോഡ്കാസ്റ്റിംഗിന്റെ (സി പി ബി) ബോർഡിനോട് നേരിട്ടുള്ള ധനസഹായം നിർത്താൻ ഉത്തരവിൽ നിർദേശിക്കുന്നുണ്ട്. എന്നാൽ പി ബി എസ് ഈ ഉത്തരവിനെ ‘നഗ്നമായ നിയമവിരുദ്ധം’ എന്നാണ് പറഞ്ഞത്. എന്നാൽ സി പി ബി ഇതിനെ, സംഘടന പ്രസിഡന്റിന്റെ അധികാരത്തിനു വിധേയമായ ഒരു ഫെഡറൽ എക്സിക്യൂട്ടീവ് ഏജൻസി അല്ലെന്നു പറഞ്ഞു.
അതേസമയം, സർക്കാരിൽ നിന്ന് ധനസഹായം സ്വീകരിക്കുന്ന റേഡിയോ ഫ്രീ ഏഷ്യ തങ്ങളുടെ മിക്ക വാർത്താപ്രക്ഷേപണങ്ങളും നിർത്തലാക്കുകയും മിക്ക ജീവനക്കാരെയും പിരിച്ചുവിടുകയും ചെയ്യാൻ പോകുന്നതായും അറിയിച്ചു.