ചൈനയിൽ നിന്നുള്ള ചെറിയ പാക്കേജുകളുടെ തീരുവ താൽകാലികമായി നിർത്തിവച്ച് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൈനയിൽ നിന്നുള്ള, 800 ഡോളറിൽ താഴെ വിലവരുന്ന ചെറിയ പാക്കേജുകളുടെ താരിഫാണ് താൽകാലികമായി നിർത്തിവച്ചത്.
ഫെബ്രുവരി നാലിന് ചൈനയിൽ നിന്നുള്ള ചരക്കുകൾക്കുള്ള അതിർത്തി നികുതി 10% വർധിപ്പിച്ചതോടെയാണ് യു എസ് പോസ്റ്റൽ സർവീസ് ചൈനയിൽ നിന്നുള്ള പാക്കേജുകൾ സ്വീകരിക്കുന്നത് ട്രംപ് താൽക്കാലികമായി നിർത്തിയത്. എന്നാൽ, ഒരു ദിവസത്തിനുശേഷം തീരുമാനം മാറ്റുകയും ചെയ്തു.
വ്യാപാരം സുഗമമാക്കുന്നതിന് താരിഫുകളിൽ നിന്നും മറ്റ് ഫീസുകളിൽ നിന്നും ഒഴിവാക്കുന്നതിനുള്ള പരിധി 2016 ൽ 200 ഡോളറിൽ നിന്ന് 800 ഡോളറായി യു എസ് ഉയർത്തിയിരുന്നു. എന്നിരുന്നാലും, 800 ഡോളർ പരിധിക്കു കീഴിൽ യു എസിലേക്കു പ്രവേശിക്കുന്ന പാക്കേജുകളുടെ എണ്ണം കഴിഞ്ഞ വർഷം 140 ദശലക്ഷത്തിൽ നിന്ന് 1.3 ബില്യണിലധികമായി ഉയർന്നു. ഇത് താരിഫ് വെട്ടിപ്പ്, യു എസിലേക്കുള്ള സുരക്ഷിതമല്ലാത്ത ഉൽപന്നങ്ങളുടെ ഒഴുക്ക് എന്നിവയെക്കുറിച്ചുള്ള ആശങ്കകൾക്ക് കാരണമായതുകൊണ്ടാണ് ട്രംപ് ഇത്തരമൊരു നീക്കം നടത്തിയത്.