യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയും വെള്ളിയാഴ്ച ധാതുകരാറിൽ ഒപ്പുവച്ചില്ലെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച ഒരു ധാരണയില്ലാതെ അവസാനിച്ചു. താൻ ഒരു കരാറിന് തയ്യാറാണെന്ന് ട്രംപ് പ്രസ്താവിച്ചു. എന്നാൽ അത്, യുക്രൈൻ ഒരു ക്രിയാത്മക സംഭാഷണത്തിനു തയ്യാറാകുമ്പോൾ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ പറഞ്ഞു.
കൂടിക്കാഴ്ചയിലുടനീളം ട്രംപും സെലെൻസ്‌കിയും തമ്മിലുള്ള പിരിമുറുക്കം പ്രകടമായിരുന്നു. റഷ്യയുമായുള്ള യുദ്ധം യുക്രൈൻ കൈകാര്യം ചെയ്യുന്നതിനെ യു എസ് പ്രസിഡന്റ് വിമർശിച്ചു. യോഗത്തിൽ സംയുക്ത വാർത്താസമ്മേളനം നടത്താനായിരുന്നു ആദ്യം ഉദ്ദേശിച്ചിരുന്നതെങ്കിലും സംഘർഷാന്തരീക്ഷം മൂലം യോഗം റദ്ദാക്കുകയായിരുന്നു.
യു എസ് സന്ദർശനവേളയിൽ അസംസ്‌കൃത ധാതുക്കളുമായി ബന്ധപ്പെട്ട ഒരു കരാർ ഒപ്പിടാൻ യുക്രേനിയൻ പ്രസിഡന്റ് പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ടുണ്ട്.