നിപ വൈറസ് കണ്ടെത്തുന്നതിനുള്ള ട്രൂനാറ്റ് പരിശോധന നടത്താന്‍ കേരളത്തിനു അനുമതി. ഐസിഎംആറുമായി സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് നടത്തിയ ആശയവിനിമയത്തെ തുടര്‍ന്നാണ് നടപടി. ഇതോടെ, കൂടുതല്‍ കേന്ദ്രങ്ങളില്‍ പരിശോധന നടത്താനും, നിപ വൈറസ് വേഗത്തില്‍ കണ്ടെത്താന്‍ കഴിയുമെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.
ലെവല്‍ ടു ബയോസേഫ്റ്റി സംവിധാനമുള്ള ആശുപത്രികളിലാണ് ട്രൂനാറ്റ് പരിശോധന നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇതിനായി എസ്ഒപി തയ്യാറാക്കും. ട്രൂനാറ്റ് പരിശോധനയില്‍ നിപ വൈറസ് കണ്ടെത്തുന്ന സാമ്പിളുകള്‍ മാത്രം തിരുവനന്തപുരം തോന്നക്കല്‍, കോഴിക്കോട് വൈറോളജി ലാബുകളിലേക്ക് അയച്ചാല്‍ മതിയാകും.