ഭൂകമ്പത്തിന്റെ ചൂട് കത്തിപ്പടരുന്ന തെക്കന്‍ തുര്‍ക്കിക്ക് നേരെ സമൂഹ മാധ്യമങ്ങളില്‍ പ്രകോപന പോസ്റ്റുകള്‍. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്തതായി തുര്‍ക്കി പോലീസ് അറിയിച്ചു.
പോസ്റ്റിട്ട അക്കൗണ്ടുകളെ കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. എന്നാല്‍ പോസ്റ്റിനെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ടര്‍ക്കിഷ് സമൂഹ മാധ്യമങ്ങളില്‍ ഭൂകമ്പ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങളെ സംബന്ധിച്ചുള്ള പോസ്റ്റുകള്‍ നിറയുകയാണ്. സഹായം തേടുന്നവരുടെ വിലാസവും സ്ഥല വിവരങ്ങളും ഉടനടി കണ്ടെത്തുകയും പെട്ടെന്നുതന്നെ സഹായമെത്തിക്കുകയും ചെയ്യുന്നുണ്ടെന്ന് സന്നദ്ധ സേനകള്‍ അറിയിച്ചു.
തിങ്കളാഴ്ച രാവിലെയായിരുന്നു നാടിനെ നടുക്കിയ ഭൂകമ്പം തുര്‍ക്കിയില്‍ ഉണ്ടായത്. തുര്‍ക്കിയിലും സിറിയയിലുമായി 5000 ത്തിലധികം പേര്‍ മരണപ്പെടുകയും ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊടും തണുപ്പില്‍ അഭയം പ്രാപിക്കാന്‍ ഇടമില്ലാതെ കഷ്ടപ്പെടുകയാണ് ഒരു കൂട്ടം ജനങ്ങള്‍.