Monday, November 25, 2024

തുര്‍ക്കിയില്‍ ഭൂകമ്പത്തിനു പിന്നാലെ പ്രളയവും; 14 പേര്‍ മരിച്ചു

തുര്‍ക്കിയില്‍ കഴിഞ്ഞ മാസം ഭൂകമ്പം നാശം വിതച്ച രണ്ടു പ്രവിശ്യകളിലുണ്ടായ പ്രളയത്തില്‍ 14 പേര്‍ മരിച്ചു. രണ്ടു പേരെ കാണാതായി. ഭൂകമ്പത്തെത്തുടര്‍ന്ന് വീടുകള്‍ നഷ്ടമായ ആയിരങ്ങള്‍ പ്രളയദുരന്തവും നേരിടുകയാണ്. കനത്ത മഴയെത്തുടര്‍ന്നാണ് പ്രദേശത്ത് വെള്ളപ്പൊക്കമുണ്ടായത്. അദിയാമന്‍, സാന്‍ലിയുര്‍ഫ പ്രവിശ്യകളിലാണു പ്രളയദുരിതം.

ഭൂകമ്പത്തെത്തുടര്‍ന്നു ടെന്റുകളില്‍ കഴിഞ്ഞിരുന്നവരെയും ആശുപത്രിയില്‍ ചികിത്സയിലിരുന്ന രോഗികളെയും സുരക്ഷിതസ്ഥാനത്തേക്കു മാറ്റി. ഫെബ്രുവരി ആറിന് തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തില്‍ 52,000 പേരാണു മരിച്ചത്. രണ്ടു ലക്ഷത്തിലധികം കെട്ടിടങ്ങള്‍ തകര്‍ന്നു.

 

Latest News