Saturday, February 1, 2025

ഇറാനിലെ പ്രതിഷേധക്കാര്‍ക്ക് പിന്തുണ; തുര്‍ക്കിഷ് ഗായിക മുടി മുറിച്ചു

ഹിജാബ് വിരുദ്ധ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് തുര്‍ക്കിഷ് ഗായിക മെലക് മോസ്സോ സംഗീത പരിപാടിക്കിടെ മുടി മുറിച്ചു. ഇറാന്‍ പ്രതിഷേധക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് മുടി മുറിച്ചത്. സംഗീത വേദിയില്‍ നിന്നുകൊണ്ട് തന്റെ മുടി മുറിയ്ക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്.

സെപ്റ്റംബര്‍ 17 ന് കര്‍ശന ഹിജാബ് നിയമങ്ങള്‍ പാലിച്ചില്ലെന്നാരോപിച്ച് ഇറാന്‍ യുവതി മഹ്സ അമിനിയെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. പിന്നീട് യുവതിയുടെ മരണത്തെ തുടര്‍ന്നാണ് പ്രതിഷേധങ്ങള്‍ ശക്തമായത്. 46 ഇറാനിയന്‍ നഗരങ്ങളിലേക്കണ് ഇപ്പോള്‍ പ്രതിഷേധം വ്യാപിച്ചിരിക്കുന്നത്. സുരക്ഷാസേനയുമായുളള ഏറ്റുമുട്ടലില്‍ 75 പേര്‍ കൊല്ലപ്പെട്ടന്ന് പ്രതിഷേധ സംഘടനകള്‍ ആരോപിക്കുന്നു. പ്രതിഷേധത്തില്‍ സംഘടനകള്‍ നടത്തുന്ന വേറിട്ട പ്രതിഷേധങ്ങളുടെ വീഡിയോകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്.

ശരിഅത്ത് നിയമപ്രകാരം ഏഴുവയസിന് മുകളിലുളളവര്‍ മുടിയും ശരീരവും മറയ്ക്കാനും അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാനും ബാധ്യസ്ഥരാണ്. ഹിജാബ് നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ജൂലൈ അഞ്ചിന് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസി പുറപ്പെടുവിച്ച ഉത്തരവില്‍ സ്ത്രീകള്‍ എങ്ങനെ വസ്ത്രം ധരിക്കണമെന്നതിനെക്കുറിച്ചുളള പുതിയ നിയന്ത്രണങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇത്തരം നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴയും ശിക്ഷയും നേരിടേണ്ടിവരുന്നു.

 

 

Latest News