Wednesday, November 27, 2024

ബാള്‍ക്കന്‍ രാജ്യമായ കൊസവോയില്‍ തുര്‍ക്കി സൈന്യം പ്രവേശിച്ചു

ബാള്‍ക്കന്‍ രാജ്യമായ കൊസവോയില്‍ സമീപകാലത്തുണ്ടായ അക്രമസംഭവങ്ങളെ നേരിടാന്‍ തുര്‍ക്കി സൈന്യം രാജ്യത്ത് പ്രവേശിച്ചതായി റിപ്പോര്‍ട്ട്. നാറ്റോയുടെ നിര്‍ദ്ദേശ പ്രകാരമാണ് കൊസവോയില്‍ തുര്‍ക്കി സൈന്യം പ്രവേശിച്ചത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബാള്‍ക്കന്‍ രാജ്യത്ത് അക്രമസംഭവങ്ങള്‍ വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് നാറ്റോയുടെ ഇടപെടല്‍.

സെർബുകൾ ബഹിഷ്‍കരിച്ച തെരഞ്ഞെടുപ്പിൽ അൽബേനിയൻ വിഭാഗം വിജയിച്ചതിനെ തുടര്‍ന്നാണ് രാജ്യത്ത് അക്രമം വ്യാപിച്ചത്. കൊസവോയില്‍ സെർബുകൾ മുനിസിപ്പൽ കെട്ടിടങ്ങൾ കൈയടക്കുകയും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പ്രവേശിക്കുന്നത് വിലക്കുകയും ചെയ്തു. പിന്നാലെയാണ് അന്താരാഷ്ട സംഘടനയായ നാറ്റോ സമാധാന സേനയെ രാജ്യത്ത് വിന്യസിച്ചത്.

അതിനിടെ കഴിഞ്ഞ ദിവസം സെർബ് വംശജരുമായുള്ള ഏറ്റുമുട്ടലിൽ സമാധാന സേനയിലെ 30 അന്താരാഷ്ട്ര സൈനികർക്ക് പരിക്കേറ്റു. ഇതിൽ 11 പേർ ഇറ്റലിക്കാരും 19 പേർ ഹംഗറിക്കാരുമാണ്. ഇതേ തുടര്‍ന്നാണ് നാറ്റോയുടെ നേതൃത്വത്തിലുള്ള സമാധാന സേനയെ ശക്തിപ്പെടുത്താന്‍ 500 തുർക്കിയ കമാൻഡോ ബറ്റാലിയൻ കൊസവോയില്‍ എത്തിയത്. നാറ്റോ സമാധാന സേനയിൽ 4000ത്തോളം സൈനികരാണുള്ളത്.

Latest News