Monday, November 25, 2024

ട്വിറ്ററിന്‍റെ ഇന്ത്യയിലെ ഓഫീസുകള്‍ പൂട്ടുന്നു: നടപടി ചിലവ് ചുരുക്കലിന്‍റെ ഭാഗമായി

പ്രമുഖ മൈക്രോ ബ്ലോഗിംങ് സ്ഥാപനമായ ട്വിറ്ററിന്‍റെ ഇന്ത്യയിലെ ഓഫീസുകൾ പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കി ഇലോണ്‍ മസ്ക്. ഡല്‍ഹിയിലേയും മുംബൈയിലേയും ഓഫീസുകളാണ് പൂട്ടുന്നത്. ചിലവ് ചുരുക്കലിന്‍റെ ഭാഗമായിട്ടാണ് നടപടിയെന്നാണ് കമ്പനിയുടെ വിശദീകരണം.

ഇലോണ്‍ മസ്ക് ട്വിറ്റര്‍ എറ്റെടുത്തതിന് പിന്നാലെ കമ്പനിയിലെ നിരവധി ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നായിരുന്നു നടപടി. 7,500 -ഓളം ജീവനക്കാര്‍ ഉണ്ടായിരുന്ന കമ്പനിയില്‍ നിന്നും പകുതിയോളം പേരെയാണ് ഇത്തരത്തില്‍ ട്വിറ്റര്‍ പിരിച്ചു വിട്ടത്. നടപടിയുടെ തുടര്‍ച്ചയായി ഇന്ത്യയിലെ ഓഫീസുകൾ അടയ്ക്കുമെന്നും അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

നിലവില്‍ ഡല്‍ഹിയിലേയും മുംബൈയിലേയും ഓഫീസുകളില്‍ മൂന്ന് ജീവനക്കാര്‍ മാത്രമാണ് ഉള്ളത്. ഈ ഓഫീസുകളിലെ ജീവനക്കാരോട് വീടുകളിൽ ഇരുന്നു ജോലി ചെയ്യാൻ കമ്പനി നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം, സാങ്കേതിക വിഭാഗം കൈകാര്യം ചെയ്യുന്ന ബംഗളൂരുവിലെ ഓഫീസ് നിലനിര്‍ത്തുമെന്നാണ് വിവരം.

Latest News