Tuesday, November 26, 2024

മാസ്‌കിന്റെ നയത്തിൽ പ്രതിഷേധിച്ച് കൂട്ടരാജി; ട്വിറ്റർ ഓഫീസുകൾ ഒരാഴ്ചത്തേക്ക് അടച്ചിട്ടു

ട്വിറ്റർ ഓഫീസ് കെട്ടിടങ്ങൾ അടുത്ത ആഴ്ചവരെ താത്ക്കാലികമായി അടച്ചിടുമെന്ന് കമ്പനി തൊഴിലാളികളെ അറിയിച്ചു. ഓഫീസുകൾ അടിയന്തരമായി അടച്ചിടുന്നുവെന്നും നവംബർ 21ന് തിങ്കളാഴ് വീണ്ടും തുറക്കുമെന്നും അറിയിച്ച് തൊഴിലാളികൾക്ക് ട്വിറ്റർ ഇ-മെയിൽ വഴിയാണ് സന്ദേശം നൽകിയിട്ടുള്ളത്.

ഓഫീസ് അടച്ചിട്ടതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ട്വിറ്ററിന്റെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. തൊഴിലാളികൾക്കയച്ച കത്തിലും എന്താണ് കാരണമെന്ന് വ്യക്തമാക്കിയിട്ടില്ല. പുതിയ ഉടമ ഇലോൻ മസ്‌ക് കൂടുതൽ സമയം ജോലി ചെയ്യാൻ ആഹ്വാനം ചെയ്തതിന് പിന്നാലെ കമ്പനിയിൽ കൂട്ടരാജികളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഓഫീസുകൾ അടച്ചിട്ടുള്ള പുതിയ നീക്കം. ‘കഠിനാധ്വാനം ചെയ്യുക അല്ലെങ്കിൽ മൈക്രോ ബ്ലോഗിംഗ് സൈറ്റിൽ നിന്ന് പിരിഞ്ഞ് പോവുക’ എന്നതായിരുന്നു മസ്‌കിന്റെ ആഹ്വാനം.

മസ്‌കിന്റെ പ്രഖ്യാപനത്തിന് പിന്നാലെ വൻ തോതിൽ തൊഴിലാളികൾ രാജിവെച്ചൊഴിഞ്ഞിരുന്നു. മൂന്ന് മാസത്തെ വേർപിരിയൽ വേതനത്തോടെ രാജിവെച്ച് പുറത്തുപോകാം എന്നായിരുന്നു മസ്‌ക് തൊഴിലാളികളോട് പറഞ്ഞത്. മസ്‌കിന്റെ നയങ്ങളോട് യോജിച്ച് പോകാത്ത തൊഴിലാളികളായിരുന്നു രാജിവെച്ചൊഴിഞ്ഞവരിലേറെയും.

Latest News