Wednesday, November 27, 2024

ട്വിറ്ററിന്റെ ലോഗോ ഇനി ‘ഡോഗ് മീം’

പ്രമുഖ മൈക്രോ ബ്ലോഗിംങ് ആപ്പ് ആയ ട്വിറ്ററിന്റെ ലോഗോയിൽ മാറ്റം വരുത്തി സി.ഇ.ഒ ഇലോണ്‍ മസ്ക്. ട്വിറ്ററിന്റെ, പ്രശസ്തമായ ബ്ലൂ ബേർഡിനു പകരം ഇനി മുതൽ ‘ഡോഗ് മീം’ ആണ് പുതിയ ലോഗോ.

2013-ൽ സൃഷ്‌ടിച്ച ക്രിപ്‌റ്റോ കറൻസിയായ ഡോഗ്‌ കോയിനിലെ ചിത്രമാണ് ഡോഗ് മീം. മുൻഭാഗത്ത് കോമിക് സാൻസ് ഫോണ്ടിലുള്ള മൾട്ടി-കളർ ടെക്‌സ്‌റ്റിനൊപ്പം ഷിബ ഇനു എന്ന നായയുടെ ചിത്രമാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. മസ്കിന്റെ ഏറ്റവും പ്രിയപ്പെട്ട ക്രിപ്റ്റോ കറൻസികൂടിയാണ് ഇത്.

അതേ സമയം, ലോഗോയില്‍ മാറ്റം വരുത്തിയെങ്കിലും ട്വിറ്റര്‍ ആപ്പില്‍ പ്രത്യേക മാറ്റങ്ങളില്ല. എന്നാല്‍ ട്വിറ്ററിന്റെ വെബ്‌സൈറ്റ്, ഇന്റർഫേസിൽ പ്രത്യക്ഷപ്പെട്ടതിനു ശേഷം ഡോഗ്‌ കോയിൻ ഏകദേശം 30 ശതമാനം ഉയർന്നതായാണ് റിപ്പോര്‍ട്ടുകള്‍.

Latest News