Tuesday, November 26, 2024

തെലങ്കാനയിൽ വ്യോമസേനാ വിമാനം തകർന്ന് രണ്ട് മരണം

തെലങ്കാനയിൽ വ്യോമസേനാ വിമാനം തകർന്ന് രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു. പരിശീലകനും കേഡറ്റുമാണ് മരിച്ചതെന്ന് ഇന്ത്യൻ വ്യോമസേന സ്ഥിരീകരിച്ചു. പതിവ് പരിശീലനത്തിനായി ദണ്ടിഗല്‍ വ്യോമസേനാ അക്കാദമിയില്‍നിന്ന് പറന്നുയര്‍ന്ന വിമാനമാണ് തകര്‍ന്നുവീണത്.

തെലങ്കാന ടുഡേയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, പറന്നുയര്‍ന്ന് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ വിമാനം തകർന്നുവീണ് കത്തിനശിക്കുകയായിരുന്നു. മേദ് ജില്ലയിലെ തൂപ്രാനിലെ റാവെല്ലി ഗ്രാമത്തിലാണ് വിമാനം തകർന്നുവീണത്. ഇന്ത്യന്‍വ്യോമസേനയുടെ പിലാറ്റസ് പിസി 7 എംകെ എന്നവിമാനമാണ് അപകടത്തില്‍ പെട്ടത്. അപകടകാരണം കണ്ടെത്താന്‍ സേന അന്വേഷണം തുടങ്ങി.

ജനങ്ങള്‍ക്കോ സ്വത്തിനോ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലപൈലറ്റുമാരുടെ മരണത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അനുശോചനം രേഖപ്പെടുത്തി. രണ്ട് പൈലറ്റുമാരുടെ ജീവന്‍ പൊലിഞ്ഞത് അതീവ ദുഖകരമാണ്. ഈ ദുരന്തസമയത്ത്, കുടുംബങ്ങള്‍ക്കൊപ്പം അവരുടെ ദുഖത്തില്‍ പങ്കുചേരുന്നെന്ന് അദ്ദേഹം എക്‌സ് ഹാന്‍ഡിലില്‍ കുറിച്ചു.

 

Latest News