Friday, January 31, 2025

നൈജീരിയയില്‍ വീണ്ടും ക്രൈസ്തവ ദൈവാലയത്തിന് നേരെ ആക്രമണം; മൂന്നുപേര്‍ കൊല്ലപ്പെട്ടു, നിരവധിപ്പേരെ തട്ടിക്കൊണ്ടുപോയി

നൈജീരിയയിലെ കടുന സംസ്ഥാനത്ത് ക്രൈസ്തവ ദൈവാലയത്തില്‍ വീണ്ടും ആയുധധാരികളുടെ ആക്രമണം. ജൂണ്‍ 19- ന് നടന്ന ആക്രമണത്തില്‍ മൂന്ന് പേരെ കൊലപ്പെടുത്തുകയും നിരവധി പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന ആഭ്യന്തര സുരക്ഷാ കമ്മീഷണര്‍ സാമുവല്‍ അരുവന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.

ആയുധധാരികള്‍ കടുനയിലെ രണ്ട് ദേവാലയങ്ങളും നിരവധി ഗ്രാമങ്ങളും ആക്രമിച്ചിരുന്നു. ഉങ്വാന്‍ ഫഡ, ഉങ്വാന്‍ തുരാവ, ഉങ്വാന്‍ മകാമ, റുബു എന്നീ പ്രദേശങ്ങളിലാണ് ആയുധധാരികളുടെ ആക്രമണമുണ്ടായത്. റിപ്പോര്‍ട്ട് അനുസരിച്ച്, ആയുധധാരികള്‍ മോട്ടോര്‍ സൈക്കിളുകളിലാണ് ഗ്രാമങ്ങളില്‍ എത്തിയത്. റുബു ഗ്രാമത്തിലെ മാറാനാത്ത ബാപ്റ്റിസ്റ്റ് ദേവാലയവും സെന്റ് മോസസ് കത്തോലിക്കാ ദേവാലയവും ഇവര്‍ ആക്രമിച്ചിരുന്നു.

ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നിരവധി പേരെ ആക്രമികള്‍ തട്ടിക്കൊണ്ടുപോയതായും സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമികള്‍ പ്രദേശങ്ങളിലെ കടകള്‍ കൊള്ളയടിക്കുകയും വിലപിടിപ്പുള്ള വസ്തുക്കള്‍ കവര്‍ച്ച ചെയ്യുകയും ചെയ്തു. കടുന സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.

 

Latest News