Monday, November 25, 2024

യുഎസ് ഗര്‍ഭച്ഛിദ്ര നിരോധനം: സംസ്ഥാന കോടതികളില്‍ നിയമപോരാട്ടം

ഗര്‍ഭച്ഛിദ്രം സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശമാണെന്നുള്ള വിധി യുഎസ്സുപ്രീംകോടതി റദ്ദാക്കിയതിനെത്തുടര്‍ന്ന് ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്നവര്‍ സംസ്ഥാന കോടതിയെ സമീപിച്ചു തുടങ്ങി.

വെള്ളിയാഴ്ച പുറപ്പെടുവിച്ച വിധിയാണു ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമാണെന്നുള്ള റോ വേഴ്‌സസ് വേഡ് കേസിലെ വിധി ഫെഡറല്‍ കോടതി റദ്ദാക്കിയത്.

ഇതുമൂലം ഗര്‍ഭച്ഛിദ്രത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നിയമം പാസാക്കാം. യൂട്ടയിലും ലൂസിയാനയിലും ഗര്‍ഭച്ഛിദ്ര നിരോധനത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി അടുത്തയാഴ്ച പരിഗണിക്കും.

വിധിക്കെതിരേ 13 സംസ്ഥാന കോടതികളില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. വിധി നടപ്പിലാക്കുന്നതിന് പല സംസ്ഥാന കോടതികളും താത്കാലിക വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

Latest News