2024ലെ യു. എസ് പ്രസിഡൻറ് തിരഞ്ഞെടുപ്പിനു മുന്നോടിയായി രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന പ്രീപോള്‍ സര്‍വേയില്‍ ഡൊണാള്‍ഡ് ട്രംപിനു മുന്‍തൂക്കം. മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ ട്രംപിനു അഞ്ചില്‍ നാലു സംസ്ഥാനങ്ങളിലും വ്യക്തമായ മുന്നേറ്റമാണഅ ഉണ്ടായിരിക്കുന്നത്. ന്യൂയോര്‍ക്ക് ടൈംസും സിയന്ന കോളേജും ചേര്‍ന്ന് സംഘടിപ്പിച്ച പുതിയ പോള്‍ ഫലത്തിലാണ് ഇക്കാര്യം പറയുന്നത്.
നവാഡ സംസ്ഥാനത്ത് പ്രിപോളിംഗ സര്‍വേയില്‍ ട്രംപിന് 52 ശതമാനം പിന്തുണ ലഭിച്ചപ്പോള്‍ ബൈഡന് 41 ശതമാനം വോട്ടുകള്‍ മാത്രമാണ് കിട്ടിയത്. ജോര്‍ജിയയില്‍ ട്രംപിന് 49 ശതമാനവും ബൈഡന് 43 ശതമാനവും വീതവും പിന്തുണ ലഭിച്ചു. അരിസോണയില്‍ ട്രംപിന് 49 ശതമാനവും ബൈഡന് 44 ശതമാനവും പിന്തുണ കിട്ടി. മിഷിഗണിലാകട്ടെ ഡൊണാള്‍ഡ് ട്രംപിന് 48 ശതമാനം പിന്തുണയാണ് ലഭിച്ചത്. ബൈഡന് 43 ശതമാനവും പെന്‍സില്‍വാനിയയില്‍ ട്രംപിന് 48 ശതമാനവും ബൈഡന് 44 ശതമാനവും പിന്തുണയും ലഭിച്ചു.
അതേസമയം, വിസ്കോന്സിനില് ട്രംപിനെ പിന്തള്ളി ബൈഡന് മുന്നിലെത്തി. ബൈഡന് 47 ശതമാനം പിന്തുണ ലഭിച്ചപ്പോള്‍ ട്രംപിന് 45 ശതമാനം മാത്രം പിന്തുണയാണ് ഇവിടെ നിന്ന് കിട്ടിയത്. ഒക്ടോബര്‍ 22 മുതല്‍ നവംബര്‍ മൂന്ന് വരെ ടെലിഫോണ്‍ വഴിയാണ് പോള്‍ നടത്തിയത്. നേര്‍ക്കുനേരെയുള്ള മത്സരത്തിന്റെ പ്രാഥമിക വോട്ടെടുപ്പ് അടുത്തവര്‍ഷം മാത്രമേ ആരംഭിക്കുകയൂള്ളൂ.