ചൈനീസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ ഡീപ്സീക്കിന്റെ സമീപകാല മുന്നേറ്റത്തിൽ യു. എസ്. സ്റ്റോക്കുകൾ കുത്തനെ ഇടിഞ്ഞു. ഒരു വർഷം പഴക്കമുള്ള സ്റ്റാർട്ടപ്പ് ആയ ഡീപ് സീക്ക്, ചാറ്റ് GPT ക്കു സമാനമായ കഴിവുകളുള്ള, എന്നാൽ വളരെ കുറഞ്ഞ ചിലവിൽ R1 എന്ന എ. ഐ. മോഡൽ അവതരിപ്പിച്ചു. കമ്പനി അതിന്റെ അടിസ്ഥാന മോഡലിന് കമ്പ്യൂട്ടിംഗ് പവറിനുവേണ്ടി ചെലവഴിച്ചത് $5.6 മില്യൺ മാത്രമാണ്. യു. എസ്. കമ്പനികൾ സാധാരണയായി എ. ഐ. സാങ്കേതികവിദ്യകളിൽ നിക്ഷേപിക്കുന്ന ദശലക്ഷക്കണക്കിന് അല്ലെങ്കിൽ ബില്യൺ ഡോളറിന്റെ ഒരു ഭാഗം മാത്രമേ ചൈന നിക്ഷേപിച്ചിട്ടുള്ളൂ എന്ന പ്രത്യേകതയും ഇതിനുണ്ട്.
ഈ വികസനം നിക്ഷേപകർക്കിടയിൽ ആശങ്കയുണ്ടാക്കി. ഇത് യു. എസ്. ടെക് ഓഹരികളായ നാസ്ഡാക്ക് 3.1% വും എസ് ആന്റ് പി 500 1.5% വും ഇടിഞ്ഞു. എ. ഐ. ചിപ്പുകളുടെ മുൻനിര വിതരണക്കാരായ എൻവിഡിയയ്ക്കും കനത്ത തിരിച്ചടിയേറ്റു. അതിന്റെ മൂല്യത്തിന്റെ ഏകദേശം 17% നഷ്ടപ്പെടുകയും വിപണിമൂല്യത്തിൽ 588.8 ബില്യൺ ഡോളർ നഷ്ടപ്പെടുകയും ചെയ്തു. ഈ വൻ ഇടിവ്, മുൻനിര യു. എസ്. കമ്പനികൾക്ക് എ. ഐ. യിൽ ഉള്ളതിനെക്കുറിച്ചും അവരുടെ കാര്യമായ നിക്ഷേപം ലാഭം നൽകുമോ അതോ അമിതചെലവിന് കാരണമാകുമോ എന്നതിനെക്കുറിച്ചും ചോദ്യങ്ങൾ ഉയർന്നിരിക്കുകയാണ്.
ദേശീയ സുരക്ഷാപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ചൈനയ്ക്ക് ഉയർന്ന പവർ എ. ഐ. ചിപ്പുകൾ വിതരണം ചെയ്യുന്നതിന് യു. എസ്. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് പരിഗണിക്കുമ്പോൾ ഡീപ്സീക്കിന്റെ നേട്ടം കൂടുതൽ ശ്രദ്ധേയമാണ്. ഈ പരിമിതികൾ ഉണ്ടായിരുന്നിട്ടും, ഡീപ്സീക്കിന് അതിന്റെ കുറഞ്ഞ ചിലവ് മോഡൽ വികസിപ്പിച്ചെടുക്കാൻ അണ്ടർ പവേർഡ് എ. ഐ. ചിപ്പുകൾ ഉപയോഗിച്ചുകഴിഞ്ഞു. ഈ മുന്നേറ്റം നിക്ഷേപകരിൽനിന്ന് ശ്രദ്ധ ആകർഷിച്ചു. അവർ ഇപ്പോൾ ചൈനീസ് എ. ഐ. കമ്പനികളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. സാക്സോയിലെ മുഖ്യ നിക്ഷേപതന്ത്രജ്ഞനായ ചാരു ചനാനയുടെ അഭിപ്രായത്തിൽ, ‘ഡീപ്സീക്ക് പോലുള്ള പുതിയ സംരംഭകർ ഉൾപ്പെടെയുള്ള ചൈനീസ് ടെക് കമ്പനികൾ ജിയോപൊളിറ്റിക്കൽ ആശങ്കകളും ദുർബലമായ ആഗോള ഡിമാൻഡും കാരണം ഗണ്യമായ കിഴിവിലാണ് വ്യാപാരം നടത്തുന്നത്.”