തൊഴില്‍ വിസയുടെ കാലാവധി മൂന്ന് വര്‍ഷമാക്കി ഉയര്‍ത്തി യുഎഇ ഭരണകൂടം. പാര്‍ലമെന്ററി കമ്മിറ്റി നല്കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ തൊഴില്‍ വിസ കാലാവധി രണ്ടില്‍ നിന്നും മൂന്നായി ഉയര്‍ത്തിത്. തൊഴില്‍ ദാതാക്കള്‍ക്ക് ഭീമമായ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്നത് കൂടി കണക്കിലെടുത്താണ് തീരുമാനം.
വിസകളുടെ കാലാവധി മൂന്നു വര്‍ഷത്തേക്ക് ഉയര്‍ത്തിയതോടെ ഇനി പുതുക്കുന്ന വിസകള്‍ക്ക് ഈ കാലാവധി ലഭിക്കും. തൊഴില്‍ വിസയുടെ കാലാവധി നേരത്തെ രണ്ട് വര്‍ഷമായിരുന്നു. ഇത് തൊഴിലാളികള്‍ക്കും തൊഴില്‍ ദാതാക്കള്‍ക്കും വലിയ തിരിച്ചടി സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിസയുടെ കാലാവധി മൂന്നു വര്‍ഷമായി ഉയര്‍ത്താന്‍ പാര്‍ലമെന്ററി കമ്മിറ്റി ശുപാര്‍ശ നല്‍കിയത്.
കാലാവധി ഉയര്‍ത്തുന്നതിനോടൊപ്പം ജോലി മാറ്റത്തിനുള്ള വര്‍ക്ക് പെര്‍മിറ്റ് ഫീസില്‍ ഇളവു നല്‍കാനും പാര്‍ലമെന്ററി കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. കൂടാതെ പ്രൊബേഷന്‍ സമയത്തിനു ശേഷം കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും അതേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതു നിര്‍ബന്ധമാക്കണമെന്ന ശുപാര്‍ശയും മുന്നോട്ട് വച്ചിരുന്നു. ഇതും ഭരണകൂടം അംഗീകരിച്ചിട്ടുണ്ട്.
അതേസമയം, രാജ്യത്ത് തൊഴില്‍ വിസയുടെ കാലാവധി ഉയര്‍ത്തുമ്പോഴും സ്വദേശിവല്‍ക്കരണം ശക്തമാക്കാനുള്ള നീക്കങ്ങളും നടക്കുന്നതായാണ് വിവരം. ഈ വര്‍ഷം അവസാനമാകുമ്പോഴേയ്ക്കും സ്വദേശിവത്കരണം 4 ശതമാനത്തില്‍ എത്തിക്കാനാണ് നീക്കം. 10% സ്വദേശിവത്കരണമാണ് രാജ്യം ലക്ഷ്യമിടുന്നത്.