Monday, April 21, 2025

ബഹിരാകാശ നിലയത്തിൽ വച്ച് പുസ്തക പ്രകാശനം നടത്തി യുഎഇ സുല്‍ത്താന്‍

ചരിത്രത്തിലാദ്യമായി ബഹിരാകാശ നിലയത്തിൽ വച്ച് പുസ്തക പ്രകാശനം നടത്തിയെന്ന നേട്ടം സ്വന്തമാക്കി യുഎഇ സുല്‍ത്താന്‍ അല്‍ നെയാദി. ദ ജേർണി ഫ്രം ഡസേർട്‌സ് ടു ദ സ്റ്റാർസ് എന്ന പുസ്തകമാണ് നെയാദി പ്രകാശനം ചെയ്തത്. കുട്ടികള്‍ക്കു വേണ്ടി യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ രചിച്ച പുസ്തകമാണ് ഇത്.

ഷെയ്ഖ് മുഹമ്മദിന്റെ യാത്രയും യുഎഇ വികസനവും നേട്ടങ്ങളും വിവരിച്ചിട്ടുള്ളതാണ് പുസ്തകം. യുഎഇ സ്ഥാപക പിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ കാലത്ത് ആരംഭിച്ച യുഎഇയുടെ ബഹിരാകാശ യാത്രയെക്കുറിച്ച് ഷെയ്ഖ് മുഹമ്മദ് പുസ്തകത്തിൽ പരാമർശിച്ചിട്ടുണ്ട്. പുസ്തകം പ്രകാശനം ചെയ്യുന്നതിന്റെ വീഡിയോ നെയാദി എക്‌സിൽ പങ്കുവെച്ചു.

അതേസമയം, ഇത്തരം ഒരു അവസരം ലഭിച്ചതിൽ ഏറെ അഭിമാനിക്കുന്നുവെന്നും രാജ്യത്തിന്റെ ശോഭയും ഭാവിയും വളർത്തിയെടുക്കാൻ ഉതകുന്ന പുസ്തകമാണ് ഇതെന്നും നെയാദി എക്‌സിൽ കുറിച്ചു.

Latest News