Thursday, May 15, 2025

ഇലക്ട്രിക് വാഹനങ്ങളുമായി ഉബര്‍ ഗ്രീന്‍ ആരംഭിച്ചു

പ്രമുഖ ഓണ്‍ലൈന്‍ ടാക്സി കമ്പനിയായ ഉബര്‍ വൈദ്യുതി വാഹന സര്‍വീസായ ‘ഉബര്‍ ഗ്രീന്‍’ പുറത്തിറക്കി. ബെംഗളൂരു ടെക് സമ്മിറ്റിനോടുബന്ധിച്ച് പാലസ് മൈതാനത്ത് നടന്ന ചടങ്ങില്‍ ഐ.ടി. മന്ത്രി പ്രിയങ്ക് ഖാര്‍ഗെ ഉബര്‍ ഗ്രീന്‍ വാഹനങ്ങള്‍ ഫ്ളാഗ് ഓഫ് ചെയ്തു. ഇനിമുതല്‍ ഉബര്‍ ആപ്പില്‍ ഉബര്‍ ഗ്രീന്‍ ഓപ്ഷന്‍ കാണാനാകും.

നഗരത്തിന്റെ പല ഭാഗങ്ങളില്‍ സൗകര്യം ലഭ്യമാണെന്നും ഉടന്‍തന്നെ നഗരത്തില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും അധികൃതര്‍ പറഞ്ഞു. ബെംഗളൂരുവിലെ വായുനിലവാരം മെച്ചപ്പെടുത്തുക എന്നത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണെന്നും ഉബര്‍ ഗ്രീനിന്റെ വരവ് ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുള്ളതാണെന്നും പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു.

2040-ഓടെ പൂര്‍ണമായും ഇലക്ട്രിക് ആവാന്‍ ലക്ഷ്യമിട്ടാണ് ഊബര്‍ ഗ്രീന്‍ സര്‍വീസുകള്‍ ഇന്ത്യയില്‍ ആരംഭിക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇന്ത്യക്ക് പുറമെ, 15 രാജ്യങ്ങളിലായി 100 നഗരങ്ങളിലാണ് ഊബര്‍ ഗ്രീന്‍ സര്‍വീസ് നടത്തുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളായ ഡല്‍ഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലായിരിക്കും പ്രാഥമിക ഘട്ടത്തില്‍ ഉബര്‍ ഗ്രീന്‍ സര്‍വീസ് നടത്തുകയെന്നായിരുന്നു വെളിപ്പെടുത്തലുകള്‍. യു.എസ്. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആപ് അധിഷ്ഠിത ടാക്‌സി സേവനദാതാക്കളായ കമ്പനിയുടെ ഉബര്‍ ഗ്രീന്‍ 2021-ലാണ് ആഗോളതലത്തില്‍ തുടങ്ങിയത്.

 

 

 

 

Latest News