ഉദയ്പൂരിലെ കൊലപാതകം ക്രൂരവും നിന്ദ്യവുമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രസ്താവന ഇറക്കുകയുണ്ടായി. തീവ്രമത നിലപാടുകള്‍ മനുഷ്യത്വമില്ലാത്ത പ്രവര്‍ത്തികളിലേക്ക് തള്ളിവിടുമെന്നും ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ഒരേ ഇനം വിഷം തന്നെയെന്നും സതീശന്‍ പറഞ്ഞു. അദ്ദേഹത്തിന്റേത് സദുദ്ദേശപരമായ പ്രസ്താവന ആയിരുന്നെങ്കിലും ഒരു സംസ്ഥാനത്തിന്റെ സുപ്രധാന ചുമതല വഹിക്കുന്ന വ്യക്തിയെന്ന നിലയില്‍ അദ്ദേഹം ഉപയോഗിച്ച ചില വാക്കുകളില്‍ പിശകു വന്നിട്ടുണ്ട്. പ്രതിപക്ഷ നേതാവിനെപ്പോലെയുള്ളവര്‍ പൊതുസമൂഹത്തിനു മുന്നില്‍ ഒരു പ്രസ്താവന നടത്തുമ്പോള്‍ അതില്‍ പ്രയോഗിക്കുന്ന വാക്കുകളുടെ ആഴവും പരപ്പും വ്യക്തമായി മനസിലാക്കേണ്ടതുണ്ട്.
ന്യൂനപക്ഷത്തെ അടച്ചാക്ഷേപിച്ചുള്ള പ്രസ്താവന
‘ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ഒരേ ഇനം വിഷം തന്നെ’ എന്നൊരു വാക്യം പ്രതിപക്ഷ നേതാവ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹം പറഞ്ഞ കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല താനും. പക്ഷേ ഈ വാക്യം പ്രയോഗിക്കുമ്പോള്‍ അദ്ദേഹം പ്രത്യേകം ചൂണ്ടിക്കാട്ടേണ്ടിയിരുന്ന, അല്ലെങ്കില്‍ ബോധപൂര്‍വം വിട്ടുകളഞ്ഞ ചിലതുണ്ട്. ആരൊക്കെയാണ് ഇന്ത്യയിലെ ന്യൂനപക്ഷം, അതില്‍ ആരൊക്കെയാണ് ന്യൂനപക്ഷ വര്‍ഗീയത നടത്തുന്നത് തുടങ്ങിയ കാര്യങ്ങള്‍. ‘ന്യൂനപക്ഷ വര്‍ഗീയത’ എന്ന രണ്ടു വാക്കില്‍ കാട് അടച്ച് വെടിവയ്ക്കുകയാണ് അദ്ദേഹം ചെയ്തത്. പകരം ഇന്ത്യയിലെ ന്യൂനപക്ഷങ്ങളില്‍ ആരൊക്കെയാണ് വര്‍ഗീയത അഴിച്ചുവിടുന്നത് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് വളം വയ്ക്കുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടില്ല. ഉദയ്പൂര്‍ സംഭവത്തെക്കുറിച്ച് പ്രസ്താവന ഇറക്കുമ്പോള്‍ പ്രസ്തുത സംഭവത്തില്‍ ഏത് ന്യൂനപക്ഷ വിഭാഗമാണ് അക്രമം നടത്തിയത്, അതിന് കാരണക്കാരായത് എന്നുപോലും പരാമര്‍ശിക്കാതെ മുഴുവന്‍ ന്യൂനപക്ഷങ്ങളേയും അടച്ചാക്ഷേപിക്കുകയാണ് വി ഡി സതീശന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചെയ്തതെന്ന് പറയാതെവയ്യ.
ആരാണ് ഇന്ത്യയില്‍ ന്യൂനപക്ഷം
എന്‍സിഎം ആക്ടിന്റെ രണ്ട് (സി) പ്രകാരം 1993 ഒക്ടോബര്‍ 23 ന് കേന്ദ്രം അഞ്ച് വിഭാഗങ്ങളെയാണ് മതന്യൂനപക്ഷ സമുദായങ്ങളായി വിജ്ഞാപനം ചെയ്തത്. മുസ്ലിങ്ങള്‍, ക്രിസ്ത്യാനികള്‍, സിഖുകാര്‍, ബുദ്ധമതക്കാര്‍, പാഴ്‌സികള്‍ എന്നിവയാണത്. 2014 ജനുവരിയില്‍ ജൈനരെയും പട്ടികയില്‍ ഉള്‍പ്പെടുത്തി.
ന്യൂനപക്ഷ വര്‍ഗീയത
മേല്‍സൂപിപ്പിച്ച ന്യൂനപക്ഷങ്ങളില്‍ ആരൊക്കെയാണ് വര്‍ഗീയത ആഘോഷമാക്കുന്നത് എന്ന് സമീപകാലത്ത് രാജ്യത്തിനകത്തും നമ്മുടെ കൊച്ചു കേരളത്തിലും നടന്ന സംഭവങ്ങളില്‍ നിന്ന് കൊച്ചുകുട്ടികള്‍ക്ക് പോലും വ്യക്തമാണ്. ആലപ്പുഴയിലെ കൊലവിളി മുദ്രാവാക്യം മുതല്‍ ഉദയ്പൂരിലെ അരുംകൊല വരെ പൗരസമൂഹം അത്യധികം ആശങ്കയോടെയാണ് വീക്ഷിച്ചതും.
ന്യൂനപക്ഷങ്ങള്‍ക്കും അഭിമാനത്തോടെ ജീവിക്കാന്‍ സാധിക്കുന്ന സാഹചര്യം ഉണ്ടാകുക എന്ന ദീര്‍ഘവീക്ഷണത്തോടെ ഭരണഘടനാ ശില്‍പ്പികള്‍ വിഭാവന ചെയ്ത ഈ പദവിയെ ചൂഷണം ചെയ്യുന്നവരെ പൊതുസമൂഹത്തിനു മുന്നില്‍ തുറന്നു കാട്ടാന്‍ അധികാരികളും രാഷ്ട്രീയക്കാരും എന്തിന് മടിക്കണം.
പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ വാചകം കടമെടുത്തുകൊണ്ടാണ് വി ഡി സതീശന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്. അതിങ്ങനെയായിരുന്നു..’If any person raises his hand to strike down another on the ground of religion, I shall fight him till the last breath of my life, both as the head of the government and from the outside’.
ഈ വാചകം വേണ്ടവിധത്തില്‍ ഉള്‍ക്കൊണ്ടിരുന്നെങ്കില്‍ പ്രതിപക്ഷ നേതാവിന് തന്റെ കുറിപ്പില്‍ മേല്‍ സൂചിപ്പിച്ച പിഴവുകള്‍ സംഭവിക്കുമായിരുന്നില്ല.