സുഡാനില്‍ പട്ടിണിമൂലവും, ഭക്ഷ്യദുരന്തങ്ങള്‍ മൂലവും നിരവധി ആളുകള്‍ കൊല്ലപ്പെടുന്നു. ഐക്യരാഷ്ട്ര സഭയുടെ ആഗോള ഭക്ഷ്യവിതരണ ശൃംഖല നിരവധി നടപടികള്‍ ഇതിനുവേണ്ടി എടുക്കുന്നുണ്ടെങ്കിലും യുദ്ധസാഹചര്യങ്ങള്‍ സ്ഥിതികള്‍ സങ്കീര്‍ണമാക്കുന്നു.
ആഭ്യന്തരയുദ്ധങ്ങള്‍ രൂക്ഷമായ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഏകദേശം പതിനയ്യായിരത്തോളം ആളുകള്‍ കൊല്ലപ്പെടുകയും, 8 ദശലക്ഷത്തോളം ആളുകള്‍ പലായനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടവരും അയല്‍ രാജ്യങ്ങളിലെ അഭയാര്‍ത്ഥികളും തമ്മില്‍ നടത്തുന്ന പോരാട്ടവും രൂക്ഷമായി തുടരുകയാണ്.
ഐക്യരാഷ്ട്രസംഘടനയുടെ കണക്കുകള്‍ പ്രകാരം, വരും ഭാവിയില്‍, 18 ദശലക്ഷം ഭക്ഷ്യസുരക്ഷയില്ലാത്ത ആളുകളും കുറഞ്ഞത് 220,000 കുട്ടികളും പട്ടിണി മൂലം മരിക്കാനുള്ള സാധ്യതയുണ്ട്.
സുഡാനിലുള്ള താമസം ദുഷ്‌കരമായതുകൊണ്ടുതന്നെ നിരവധി സന്നദ്ധപ്രവര്‍ത്തകരാണ് തങ്ങളുടെ സേവനം നിര്‍ത്തി തിരികെപോകാന്‍ നിര്‍ബന്ധിതരാകുന്നത്. പ്രദേശവാസികളും ഏറെ നിരാശയിലാണ് അനുദിനം കഴിയുന്നത്. വിദ്യാലയങ്ങള്‍ അടച്ചതും, സുരക്ഷിതത്വത്തിന്റെ അഭാവവും കുട്ടികളില്‍ ചെലുത്തുന്ന മാനസിക പിരിമുറുക്കങ്ങളും, സ്ഥിതിഗതികള്‍ ഏറെ വഷളാക്കുന്നു.
കടപ്പാട്:വത്തിക്കാന്‍ ന്യൂസ്