Friday, April 18, 2025

ഉഗാണ്ട സ്കൂള്‍ ആക്രമണം; സമാധാന ആഹ്വാനവുമായി വൈദികര്‍

ഉഗാണ്ടയിൽ സമാധാനം സ്ഥാപിക്കുന്നതിനുള്ള അഭ്യർത്ഥനയുമായി വൈദികർ. പടിഞ്ഞാറൻ ഉഗാണ്ടയിലെ ഒരു സെക്കൻഡറി സ്കൂളിൽ വിമതർ നടത്തിയ ആക്രമണത്തിൽ നാൽപ്പത്തിരണ്ടു പേർ കൊല്ലപ്പെടുകയും നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് വൈദികർ സമാധാന അഭ്യർത്ഥന നടത്തിയത്.

കിഴക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സ് (എഡിഎഫ്) തീവ്രവാദികളാണ് ആക്രമണത്തിനു പിന്നിലെന്ന് പോലീസ് വെളിപ്പെടുത്തി. വിരുംഗ നാഷണൽ പാർക്കിന്റെ ദിശയിൽ അതിർത്തി കടന്ന് ഡിആർസിയിലേക്ക് പലായനം അക്രമികളെ സൈന്യവും പോലീസ് യൂണിറ്റുകളും പിന്തുടരുകയാണ്.

“സ്കൂളിൽ പെൺകുട്ടികളും ആൺകുട്ടികളും ഉൾപ്പെടെ 62-ഓളം വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. വിമതർ അവരിൽ 41 പേരെ കൊന്നു. ഇപ്പോൾ മറ്റൊരാൾ മരിച്ചു. ഇതോടെ മരണസംഖ്യ 42 ആയി. വിമതരുടെ ആക്രമണം ഭയാനകമാണ്. ബോംബ് പൊട്ടിക്കൽ, കെട്ടിടത്തിനും അതിലെ താമസക്കാർക്കും നേരെ തീയിടൽ, കുട്ടികളെയും ജീവനക്കാരെയും ആയുധങ്ങളും കത്തികളും ഉപയോഗിച്ച് ആക്രമിക്കൽ തുടങ്ങിയ ഉൾപ്പെടുന്നു” – ഫാ. അഗസ്റ്റിൻ വെളിപ്പെടുത്തുന്നു. കോംഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന എഡിഎഫ് തീവ്രവാദികളിലേക്ക് വിരൽചൂണ്ടുന്ന അധികൃതരുടെ പ്രസ്താവന അദ്ദേഹം സ്ഥിരീകരിച്ചു.

രക്ഷപെട്ടവരിൽ ഗർഭിണിയായ ഒരു സ്ത്രീയും ഉൾപ്പെടുന്നു. ഇത്തരമൊരു ആക്രമണത്തിന്റെ കാരണം തീർത്തും പ്രതികാരമാണെന്ന് വൈദികർ വെളിപ്പെടുത്തുന്നു.

Latest News