Tuesday, November 26, 2024

പിജി കോഴ്സ് ഒരു വര്‍ഷം; കരട് ചട്ടക്കൂട് പുറത്തിറക്കി യുജിസി

നാലു വര്‍ഷത്തെ ബിരുദ കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഒരു വര്‍ഷത്തെ പിജി പഠനമടക്കം വിവിധ നിര്‍ദേശങ്ങളടങ്ങിയ കരട് പാഠ്യപദ്ധതിയും ക്രെഡിറ്റ് ചട്ടക്കൂടും പുറത്തിറക്കി യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമീഷന്‍ (യുജിസി). പുതിയ ചട്ടക്കൂടനുസരിച്ച് ഇഷ്ടമുള്ള വിഷയം തെരഞ്ഞടുക്കാനുള്ള അവസരം, ഒരു വിഷയത്തില്‍നിന്ന് മറ്റൊന്നിലേക്ക് മാറാനുള്ള സൗകര്യം, ഓണ്‍ലൈന്‍, ഓഫ്ലൈന്‍ തുടങ്ങി ഏതു തരം പഠനമാര്‍ഗവും സ്വീകരിക്കാനുള്ള അവസരം തുടങ്ങിയവയാണ് കരട് പാഠ്യപദ്ധതിയുടെ സവിശേഷതയെന്ന് യുജിസി അവകാശപ്പെട്ടു.

ബിരുദ കോഴ്‌സുകള്‍ക്ക് പഠിച്ച ഏത് വിഷയത്തിലും പിജിയും തെരഞ്ഞെടുക്കാം. ഡബിള്‍ മേജറോടെ യുജി പാസായവര്‍ക്ക് രണ്ടു വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നിലോ അല്ലെങ്കില്‍ മേജര്‍, മൈനര്‍ ബിരുദ യോഗ്യതയുള്ളവര്‍ക്ക് രണ്ട് വിഷയങ്ങളിലോ പിജിക്ക് ചേരാമെന്നാണ് രേഖയില്‍ പറയുന്നത്.

ഒരു വര്‍ഷംകൊണ്ട് യുജി പഠനം അവസാനിപ്പിക്കുന്നവര്‍ക്ക് പിജി ഡിപ്ലോമയ്ക്ക് അര്‍ഹത നല്‍കാനും വ്യവസ്ഥയുണ്ട്. ഗവേഷണത്തോടെ നാല് വര്‍ഷ ബിരുദം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷ പിജി കോഴ്സോ അതല്ലെങ്കില്‍ രണ്ടും ഒരുമിച്ച് സംയോജിത അഞ്ചുവര്‍ഷത്തെ കോഴ്സോ ആണ് യുജിസി നിര്‍ദേശിച്ചിരിക്കുന്നത്.

 

 

Latest News