ആധാറില്‍ അഡ്രസ് മാറ്റുന്നതുമായി ബന്ധപ്പെട്ട് പുതിയ നിയമമേര്‍പ്പെടുത്തിയിരിക്കുകയാണ് യുനീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ. ആധാര്‍ കാര്‍ഡിലെ അഡ്രസ് പുതുക്കാനും മാറ്റം വരുത്താനും ഒരു പുതിയ പ്രോസസ് ആണ് അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ ആധാര്‍ അഡ്രസില്‍ മാറ്റം വരുത്തണമെങ്കില്‍ പുതിയ അഡ്രസ് പ്രൂഫ് ഡോക്യുമെന്റ് അപ്ലോഡ് ചെയ്യണമായിരുന്നു. ഈ നിയമത്തിലാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്.
കുടുംബനാഥന്റെ സമ്മതത്തോടെ ഓണ്‍ലൈനായി ആധാര്‍ അഡ്രസ് അപ്ഡേറ്റ് ചെയ്യാന്‍ കഴിയുന്നതാണ് പുതിയ സംവിധാനം. റേഷന്‍ കാര്‍ഡ്, മാര്‍ക്ക് ഷീറ്റ്, വിവാഹ സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് എന്നിവയടക്കമുള്ള അപേക്ഷകന്റെയും കുടുംബനാഥന്റെയും ബന്ധം തെളിയിക്കുന്ന രേഖയും അഡ്രസ് ചേഞ്ച് ചെയ്യാന്‍ ആവശ്യമാണ്. ഇതില്‍ രണ്ട് പേരുടെയും പേരടക്കമുള്ള വിവരങ്ങള്‍ ഉണ്ടായിരിക്കണം. രേഖകളുടെ സാധുത ഉറപ്പിക്കാന്‍ ഒടിപി വെരിഫിക്കേഷനും പൂര്‍ത്തിയാക്കണം.
ബന്ധം തെളിയിക്കാന്‍ രേഖകള്‍ കയ്യിലില്ലാത്ത സാഹചര്യത്തില്‍ ഗൃഹനാഥന്‍ നല്‍കുന്ന സത്യവാങ്മൂലം അപ്ലോഡ് ചെയ്യാവുന്നതാണ്. UIDAI അംഗീകരിച്ച മാതൃകയിലാകണം ഇത് തയ്യാറാക്കുന്നത്. 18 വയസിന് മുകളില്‍ പ്രായമുള്ള ആര്‍ക്കും കുടുംബനാഥന്‍ അഥവാ ഹെഡ് ഓഫ് ദ ഫാമിലി ആകാമെന്നും UIDAIയുടെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.