ഭീകരവാദ കുറ്റകൃത്യങ്ങൾ ആരോപിച്ച് നാല് ഇറാനിയൻ പൗരന്മാർ ഉൾപ്പെടെ അഞ്ച് പേരെ യുകെ പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. ലണ്ടൻ, സ്വിൻഡൺ, ഗ്രേറ്റർ മാഞ്ചസ്റ്റർ പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് അറസ്റ്റ് നടന്നത്. ഒരു പ്രത്യേക സ്ഥലം ലക്ഷ്യമിടുന്നതായി സംശയിക്കുന്ന ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിൽ ആണ് അറസ്റ്റ് എന്ന് ലണ്ടനിലെ മെട്രോപൊളിറ്റൻ പോലീസ് പ്രസ്താവനയിൽ പറഞ്ഞു.
“അന്വേഷണം ഇപ്പോഴും അതിന്റെ പ്രാരംഭ ഘട്ടത്തിലാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് കൂടുതൽ അപകടസാധ്യതയുണ്ടോ എന്ന് അന്വേഷിക്കുന്നതിനും സാധ്യമായ പിന്തുണ നൽകുന്നതിനും ഞങ്ങൾ വിവിധ അന്വേഷണ മാർഗങ്ങൾ പരീക്ഷിക്കുന്നതായി” അധികൃതർ പറഞ്ഞു.
29 നും 46 നും ഇടയിൽ പ്രായമുള്ള പുരുഷന്മാരെയാണ് അറസ്റ്റ് ചെയ്തത്. അഞ്ചുപേരും പോലീസ് കസ്റ്റഡിയിലാണ്. പുരുഷന്മാരിൽ ഒരാളുടെ ദേശീയത സ്ഥിരീകരിച്ചു വരുന്നതേ ഉള്ളൂ എന്നാണ് പുറത്ത് വരുന്ന വിവരം.