കൊവിഡ് വേരിയന്റായ ഒമൈക്രോണിനുള്ള വാക്സിന് അനുമതി നല്‍കുന്ന ആദ്യ രാജ്യമായി മാറി ബ്രിട്ടണ്‍. ‘ബൈവാലന്റ്’ വാക്സിന്‍ യുകെ മെഡിസിന്‍ റെഗുലേറ്റര്‍ (എംഎച്ച്ആര്‍എ) അംഗീകരിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
മുതിര്‍ന്നവര്‍ക്കുള്ള ബൂസ്റ്റര്‍ ഡോസായി മോഡേണ നിര്‍മ്മിച്ച വാക്സിനാണ് ബൈവാലന്റ്. കൊവിഡിനും വകഭേദമായ ഒമൈക്രോണിനും (ബി.എ.1) എതിരെ ബൈവാലന്റ് ഫലപ്രദമാണെന്ന് തെളിയിക്കുന്ന ക്ലിനിക്കല്‍ ട്രയല്‍ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് അനുമതി നല്‍കിക്കൊണ്ടുള്ള എംഎച്ച്ആര്‍എയുടെ തീരുമാനം.
ലോകത്ത് ആദ്യത്തെ ഒമൈക്രോണ്‍ മരണം റിപ്പോര്‍ട്ട് ചെയ്ത രാജ്യം കൂടിയാണ് ബ്രിട്ടണ്‍. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നു.
ദക്ഷിണാഫ്രിക്കയിലാണ് ലോകത്ത് ആദ്യം കൊവിഡിന്റെ വകഭേദമായ ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇന്ത്യയില്‍ മഹാരാഷ്ട്ര, കര്‍ണാടക, ഛണ്ഡിഗഢ്, ഡല്‍ഹി, ആന്ധ്രപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.