Wednesday, March 12, 2025

യുക്രൈനെ സഹായിക്കുന്നവരുടെ സഖ്യത്തിൽ ചേരാൻ ആഗ്രഹിക്കുന്നവരിൽ 20 രാജ്യങ്ങളെന്ന് യു കെ

യുക്രൈനെ സഹായിക്കുന്നവരുടെ സഖ്യത്തിൽ ചേർന്ന് രാജ്യത്തെ രക്ഷിക്കാൻ ഏകദേശം 20 രാജ്യങ്ങൾ താൽപര്യപ്പെടുന്നതായി യു കെ. യൂറോപ്പിൽനിന്നും കോമൺവെൽത്തിൽ നിന്നുമുള്ള എല്ലാ രാജ്യങ്ങളിലെയും സൈന്യത്തെ വിട്ടുനൽകില്ലെങ്കിലും മറ്റു ചില പിന്തുണ അവരിൽനിന്നും പ്രതീക്ഷിക്കുന്നുണ്ട്.

യു കെ യും ഫ്രാൻസും നേതൃത്വം നൽകിയ ഈ പദ്ധതി 18 യൂറോപ്യൻ കനേഡിയൻ നേതാക്കളുടെ ഉച്ചകോടിയിൽ പ്രധാനമന്ത്രി സർ കെയർ സ്റ്റാമർ ആണ് മുന്നോട്ടുവച്ചത്. യുക്രൈനെതിരായ റഷ്യയുടെ യുദ്ധത്തിൽ ഏത് വെടിനിർത്തലും നിർത്താൻ ഈ പദ്ധതിക്കാവും. എന്നാൽ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ഇതിനെ അനുവദിക്കാൻ കഴിയില്ലെന്നാണ് അഭിപ്രായപ്പെട്ടത്. യുദ്ധത്തിൽ നാറ്റോ അംഗങ്ങളുടെ നേരിട്ടുള്ളതും ഔദ്യോഗികവുമായ പങ്കാളിത്തതിനു തുല്യമാണ് ഇത്തരമൊരു നീക്കമെന്ന് അദ്ദേഹം പറഞ്ഞു.

യു എസ് യുക്രൈനുവേണ്ട എല്ലാ സൈനിക സഹായങ്ങളും രസഹസ്യാന്വേണ വിവരങ്ങൾ കൈമാറുന്നതും പങ്കുവയ്ക്കുന്നത് പിൻവലിച്ചതിനുശേഷം കീവ് വാഷിംഗ്ടണുമായി ബന്ധം മെച്ചപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. പ്രസിഡന്റ് സെലെൻസ്‌കിയെ ചർച്ചകളിലേക്കു കൊണ്ടുവരുന്നതിനായി പ്രവർത്തിക്കുന്നുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News