റഷ്യന്‍ സൈനികതാവളത്തില്‍ ആക്രമണം കടുപ്പിച്ച് യുക്രൈന്‍ സൈന്യം. ക്രിമിയയിലെ സൈനിക താവളത്തില്‍ വെള്ളിയാഴ്ചയായിരുന്നു ആക്രമണം നടന്നത്. യുക്രൈനിലെ ജി.യു.ആര്‍ മിലിട്ടറി ഇന്റലിജന്‍സ് ഏജന്‍സിയാണ് ഇതു സംബന്ധിച്ച വിവരം പങ്കുവച്ചത്.
റഷ്യന്‍ നിയന്ത്രിത പ്രദേശത്ത് ഇതുവരെ നടന്നതില്‍വച്ച് ഏറ്റവും വലിയ വ്യോമാക്രമണങ്ങളിലൊന്ന് വെള്ളിയാഴ്ച നടന്നതായി റഷ്യയും റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ക്രിമിയയെ ആക്രമിക്കാനെത്തിയ 42 ഡ്രോണുകളും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനുമുമ്പ് വ്യോമപ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തതായും റഷ്യ പറഞ്ഞു. യുക്രൈന്‍ നിയന്ത്രിത ആസ്ഥാനമായുള്ള റഷ്യയുടെ 126-ാമത് ബ്രിഗേഡിനു നേരെയായിരുന്നു ആക്രമണം.