Friday, April 4, 2025

യുക്രെയ്‌നിലുടനീളം റഷ്യന്‍ മിസൈല്‍ ആക്രമണം

ജര്‍മനിയില്‍ ജി-7 ഉച്ചകോടി തുടങ്ങുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പായി യുക്രെയ്‌നിലുടനീളം റഷ്യ മിസൈല്‍ ആക്രമണം നടത്തി. വിവിധതരത്തിലുള്ള അമ്പതിലധികം മിസൈലുകളാണു റഷ്യ പ്രയോഗിച്ചതെന്ന് യുക്രെയ്ന്‍ വൃത്തങ്ങള്‍ പറഞ്ഞു. തലസ്ഥാനമായ കീവില്‍ 14 മിസൈലുകള്‍ പതിച്ചു.

ഇതിനിടെ റഷ്യന്‍ പട്ടാളം ആഴ്ചകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ കിഴക്കന്‍ ഡോണ്‍ബാസിലെ തന്ത്രപ്രധാന നഗരമായ സെവ്‌റോഡോണറ്റ്‌സ്‌കും പിടിച്ചെടുത്തു.

മൂന്നാഴ്ചയ്ക്കുശേഷമാണു റഷ്യ യുക്രെയ്ന്‍ തലസ്ഥാനം ആക്രമിക്കുന്നത്. കീവില്‍ പാര്‍പ്പിടസമുച്ചയം തകര്‍ന്ന് ഒരാള്‍ കൊല്ലപ്പെടുകയും അഞ്ചുപേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.

അതേസമയം, യുക്രെയ്ന്റെ വടക്കും പടിഞ്ഞാറുമുള്ള പട്ടാള പരിശീലന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നു റഷ്യ അറിയിച്ചു.

 

Latest News