Tuesday, November 26, 2024

റഷ്യയുടെ യുദ്ധകപ്പല്‍ മിസൈല്‍ ആക്രമണത്തിലൂടെ തകര്‍ത്തെന്ന അവകാശവാദവുമായി യുക്രെയ്ന്‍

റഷ്യയുടെ രണ്ടാമത്തെ യുദ്ധകപ്പല്‍ മിസൈല്‍ ആക്രമണത്തിലൂടെ തകര്‍ത്തെന്ന അവകാശവാദവുമായി യുക്രെയ്ന്‍. അമേരിക്ക നല്‍കിയ ഹാര്‍പൂണ്‍ മിസൈലുകള്‍ ഉപയോഗിച്ചാണ് കരിങ്കടലില്‍ നങ്കൂരമിട്ടിരുന്ന കപ്പല്‍ തകര്‍ത്തതെന്നാണ് യുക്രെയ്ന്‍ സൈനിക ഉദ്യോഗസ്ഥര്‍ പറയുന്നത്. റഷ്യന്‍ നാവികസേനയുടെ വാസിലി ബെയ്ക് എന്ന ചെറു യുദ്ധകപ്പലാണ് തകര്‍ത്തത്.

മുന്‍പ് റഷ്യയുടെ പഴയ കപ്പല്‍ കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ തകര്‍ത്തെങ്കിലും ഇത് ആദ്യമായാണ് യുക്രെയ്ന്‍ ആക്രമണം നടത്തിയെന്ന് നേരിട്ട് പ്രസ്താവന നടത്തിയത്. യുക്രെയ്നിലെ ഒഡീസിയ മേഖലയിലെ പ്രവിശ്യ സൈനിക മേധാവി മാക്സിം മെര്‍ചെങ്കോവാണ് റഷ്യക്ക് നേരെ ആക്രമണം നടന്നതായി സ്ഥിരീകരിച്ചത്.

അമേരിക്കയുടെ ബോയിംഗ് ഡിഫന്‍സ് ആന്റ് സ്പേസ് സെക്യൂരിറ്റി ഗവേഷണ വിഭാഗം നിര്‍മ്മിച്ച ഹാര്‍പൂണ്‍ മിസൈലുകളാണ് യുക്രെയ്ന്‍ ഉപയോഗിച്ചിരിക്കുന്നത്. കടലില്‍ നിന്നാണ് മിസൈലുകള്‍ തൊടുത്തതെന്നും കരയില്‍ നിന്ന് തൊടുക്കാവുന്ന ഹാര്‍പൂണ്‍ മിസൈലുകള്‍ യുക്രെയ്നിന് അമേരിക്ക നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

ഇതുവരെ നടന്ന പ്രതിരോധത്തിലും ആക്രമണങ്ങളിലുമായി റഷ്യയുടെ 1376 ടാങ്കുകള്‍, 3376 കവചിത വാഹനങ്ങള്‍, 14 ചെറുകപ്പലുകള്‍ എന്നിവ തകര്‍ത്തെന്നാണ് യുക്രെയ്ന്‍ അവകാശപ്പെടുന്നത്.

 

Latest News