റഷ്യയിലെ എണ്ണ സംഭരണശാലയിലേക്ക് യുക്രൈയ്ന്‍ ഡ്രോണ്‍ ആക്രമണം നടത്തി. യുക്രൈയ്ന്‍ അതിര്‍ത്തിയില്‍ 60 കിലോമീറ്റര്‍ ദൂരത്തുള്ള ക്ലിന്റ്സിയിലെ നാല് എണ്ണ സംഭരണശാലയിലേക്കാണ് വെള്ളിയാഴ്ച ആക്രമണമുണ്ടായത്. 6000 ക്യുബിക് മീറ്റര്‍ ശേഷിയുള്ളവയാണ് ഇവ. ആളപായമെന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 70,000 പേരാണ് ക്ലിന്റ്സില്‍ താമസിക്കുന്നത്.
മോസ്‌കോയില്‍നിന്ന് 600 കിലോമീറ്റര്‍ തെക്ക് താംബോവിലെ വെടിമരുന്ന് മില്ലിനുനേരെയും ആക്രമണമുണ്ടായി. അതേസമയം, അതിര്‍ത്തിയില്‍നിന്ന് 1000 കിലോമീറ്റര്‍ അകലെ വടക്കന്‍ ലെനിന്‍ഗ്രാഡ് മേഖലയില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വവും വ്യാഴാഴ്ച യുക്രൈയ്ന്‍ ഏറ്റെടുത്തിരുന്നു.