തെക്കന്‍ യുക്രൈനിലെ ഹഴ്‌സണ്‍ മേഖലയില്‍ റഷ്യന്‍ സേനയുടെ രണ്ട് ആയുധപ്പുരകള്‍ തകര്‍ത്ത്, നൂറിലേറെ പേരെ വധിച്ചതായി യുക്രൈന്‍ സേന അറിയിച്ചു. 7 ടാങ്കുകളും തകര്‍ത്തു. അധിനിവേശ ക്രെമിയയില്‍ നിന്ന് ഹഴ്‌സനിലെ റഷ്യന്‍ സേനയ്ക്ക് സാധനസമാഗ്രികള്‍ എത്തിച്ചിരുന്ന റെയില്‍ പാതയിലെ ഡിനിപ്രോ നദിക്ക് കുറുകെയുള്ള പാലം തകര്‍ത്ത് റഷ്യന്‍ സേനയെ ഒറ്റപ്പെടുത്തുകയും ചെയ്തു.
പാശ്ചാത്യ രാജ്യങ്ങള്‍ നല്‍കിയ ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിച്ചാണ് റഷ്യന്‍ സേനയ്ക്ക് നാശമുണ്ടാക്കിയത്. ആറാം മാസത്തിലെത്തിയ യുക്രൈന്‍-റഷ്യ സംഘര്‍ഷത്തില്‍ റഷ്യ നേരിടുന്ന ഏറ്റവും വലിയ ആള്‍നാശമാണിതെന്ന് പറയുന്നു.
പതിനായിരക്കണക്കിന് സൈനികര്‍ നഷ്ടപ്പെട്ട റഷ്യ പ്രതിരോധത്തിലായതായാണ് റിപ്പോര്‍ട്ട്. അധിനിവേശത്തിന്റെ ആദ്യ ഘട്ടത്തിലെ കുതിപ്പ് തുടരാനാകാതെ റഷ്യന്‍ സേന നശീകരണ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു. സേനാനീക്കം നടന്ന ചില ഗ്രാമങ്ങളിലെ എല്ലാ വീടുകളും തകര്‍ത്ത നിലയിലാണ്. ഒട്ടേറെ യുക്രൈന്‍ നഗരങ്ങളില്‍ റഷ്യ രാത്രി ആക്രമണം ശക്തമാക്കിയിട്ടുണ്ട്.