Monday, November 25, 2024

യുക്രെയ്ന്‍ ആണവ കമ്പനി വെബ്‌സൈറ്റില്‍ റഷ്യന്‍ സൈബര്‍ ആക്രമണം

യുക്രെയ്ന്‍ സര്‍ക്കാരിന്റെ ആണവ ഓപറേഷന്‍സ് വിഭാഗമായ ‘എനര്‍ജോ ആറ്റം’ റഷ്യ സൈബര്‍ ആക്രമണത്തിന് ഇരയായതായി റിപ്പോര്‍ട്ടുകള്‍.

ഓഗസ്റ്റ് 16-ന് നടന്ന ആക്രമണത്തിനായി റഷ്യയുടെ സൈബര്‍ പോരാളിക്കൂട്ടം 70 ലക്ഷം ഇന്റര്‍നെറ്റ് ബോട്ടുകള്‍ ഉപയോഗിച്ചതായി യുക്രെയ്ന്‍ ആരോപിച്ചു. എന്നാല്‍ റഷ്യന്‍ ശ്രമങ്ങള്‍ വിഫലമായെന്നും സൈറ്റിലെ വിവരങ്ങള്‍ സുരക്ഷിതമാണെന്നും യുക്രെയ്ന്‍ അറിയിച്ചു.

എനര്‍ജോ ആറ്റം ശൃംഖല തകര്‍ക്കാന്‍ സാധിക്കാതിരുന്ന റഷ്യ പിന്നീട് യുക്രെയ്ന്‍ നാഷണല്‍ റിമംബറന്‍സ് ഇന്‍സ്റ്റിട്ട്യൂട്ട് സൈറ്റ് തകര്‍ക്കാനും ശ്രമിച്ചു.

സാപോറീഷ്യ ആണവനിലയത്തിന് സമീപമുള്ള സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ ആണവ സംബന്ധിയായ വെബ്‌സൈറ്റിലെ നുഴഞ്ഞുകയറ്റ ശ്രമം ഏറെ ഗൗരവത്തോടെയാണ് രാജ്യാന്തര സമൂഹം ഉറ്റുനോക്കുന്നത്.

 

Latest News