എഫ് 16 യുദ്ധ വിമാനങ്ങൾ ഉപയോഗിക്കുവാൻ ഉക്രൈൻ സൈനികർക്കു പരിശീലനം നൽകുവാൻ ഉള്ള തീരുമാനത്തെ സ്വാഗതം ചെയ്ത യൂറോപ്യൻ യൂണിയൻ. ദീർഘമായ അനേഷണ പഠനങ്ങൾക്കും വിശകലനത്തിനും ശേഷമാണു എഫ് 16 യുദ്ധ വിമാനങ്ങൾ ഉപയോഗിക്കുന്നതിൽ പരിശീലനം നൽകുവാൻ തീരുമാനമായത് എന്ന് യൂറോപ്യൻ യൂണിയന്റെ വിദേശ നയ മേധാവി ജോസെപ് ബോറെൽ വ്യക്തമാക്കി.
നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ്, ഉക്രെയ്നിന് ജെറ്റുകൾ ലഭ്യമാക്കുന്നതിന് മുൻപ് ആവശ്യമായ കൃത്യമായ പരിശീലനം നൽകേണ്ടതിൻറെ പ്രാധാന്യത്തെ ഊന്നിപ്പറഞ്ഞിരുന്നു. “അവർ പരിശീലനം ആരംഭിക്കുമെന്ന് വ്യക്തമായി പ്രഖ്യാപിക്കുന്നു. ചില ഘട്ടങ്ങളിൽ യുദ്ധവിമാനങ്ങൾ എത്തിക്കാൻ ഭാഗികമായി ഞങ്ങളെ പ്രാപ്തരാക്കുന്ന ഒരു സുപ്രധാന കാര്യമാണ് ഇത്. യൂറോപ്യൻ യൂണിയൻ പ്രതിരോധ മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പ് സ്റ്റോൾട്ടൻബർഗ് പറഞ്ഞു.
റഷ്യയുടെ മുന്നിൽ പടിഞ്ഞാറ് നിൽക്കില്ലെന്ന് ഇത് തെളിയിച്ചതായും അത്തരമൊരു തീരുമാനം ഞങ്ങൾ ദീർഘകാലത്തേക്ക് മുന്നോട്ട് കൊണ്ടുപോകും എന്നും റഷ്യക്ക് ഞങ്ങളെ കാത്തിരിക്കാനാവില്ലെന്നും വളരെ വ്യക്തമായ സൂചനയാണ് ഈ പരിശീലനത്തിനുള്ള അനുമതി എന്ന് സ്റ്റോൾട്ടൻബർഗ് ചൂണ്ടിക്കാട്ടി.
പോളണ്ടിലും മറ്റ് ചില രാജ്യങ്ങളിലും ഉക്രേനിയൻ പൈലറ്റുമാർക്കുള്ള പരിശീലനം ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും പോളണ്ട് പ്രതിരോധ മന്ത്രി മരിയൂസ് ബ്ലാസ്‌സാക്ക് പറഞ്ഞെങ്കിലും അത്തരം പരിശീലനം ഇപ്പോഴും ആസൂത്രണ ഘട്ടത്തിലാണെന്ന് ബോറെൽ ചൂണ്ടിക്കാട്ടി. നെതർലൻഡ്‌സ്, ഡെൻമാർക് തുടങ്ങിയ രാജ്യങ്ങളും ഇത്തരം പരിശീലനത്തിനുള്ള പദ്ധതികൾ തയ്യാറാക്കുന്നുണ്ട്.