Tuesday, November 26, 2024

യുക്രൈന്‍ ആണവനിലയത്തിനു നേരെ വീണ്ടും ആക്രമണം

യുക്രെയ്‌നില്‍ റഷ്യന്‍ നിയന്ത്രണത്തിലുള്ള പ്രദേശത്തെ സാപോറീഷ്യ ആണവനിലയത്തിനുനേരെ വീണ്ടും ആക്രമണം. റഷ്യ ഷെല്ലാക്രമണം നടത്തിയതായി യുക്രെയ്‌നും യുക്രെയ്‌നാണ് ആക്രമണം നടത്തിയതെന്ന് റഷ്യയും പരസ്പരം ആരോപിച്ചു. യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമാണിത്. കഴിഞ്ഞ വെള്ളിയാഴ്ചയും ആക്രമണം ഉണ്ടായിരുന്നു.

ആണവ ഇന്ധനം 174 സംഭരണികളിലായി സൂക്ഷിച്ചിരുന്നിടത്താണ് റഷ്യയുടെ റോക്കറ്റുകള്‍ പതിച്ചതെന്ന് യുക്രൈന്റെ ആണവ കമ്പനിയായ എനര്‍ഗോആറ്റം അറിയിച്ചു.

കഴിഞ്ഞ മാര്‍ച്ചില്‍ യുദ്ധത്തിന്റെ തുടക്കത്തില്‍ തന്നെ റഷ്യന്‍ സേന സാപോറീഷ്യ പിടിച്ചെങ്കിലും യുക്രൈന്‍ സാങ്കേതികവിദഗ്ധരാണ് നിലയത്തിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. ആക്രമണത്തില്‍ രാജ്യാന്തര ആണവോര്‍ജ ഏജന്‍സി ആശങ്ക പ്രകടിപ്പിച്ചു.

 

Latest News