സ്‌പെയിനിലെ മാഡ്രിഡില്‍ നടക്കാനിരിക്കുന്ന നാറ്റോ ഉച്ചകോടിയില്‍ യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പങ്കെടുക്കും. ഉച്ചകോടിയിലേയ്ക്ക് അദ്ദേഹത്തെ ക്ഷണിച്ചതായി നാറ്റോ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ മിര്‍സിയ ജോനെ സ്ഥിരീകരിച്ചു.
പസഫിക്-ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ നിന്നുള്ള നാറ്റോ പങ്കാളികള്‍ ആദ്യമായി ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് ജോനെ തന്റെ ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.
നാറ്റോ വിപുലീകരണവും തുറന്ന വാതില്‍ നയവും ഉച്ചകോടിയിലെ പ്രധാന ചര്‍ച്ചാ വിഷയമായിരിക്കും. ഫിന്‍ലന്‍ഡും സ്വീഡനും ഞങ്ങളുടെ കൂടെ ചേരുമെന്നാണ് പ്രതീക്ഷ. യുക്രൈന്‍ വിഷയത്തില്‍ തീര്‍ച്ചയായും തീരുമാനമെടുക്കുമെന്നും പ്രസിഡന്റ് സെലന്‍സ്‌കി ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മിര്‍സിയ ജോനെ പറഞ്ഞു.