Sunday, April 20, 2025

സ്‌നേക്ക് ഐലന്‍ഡില്‍ നിന്ന് പിന്മാറി റഷ്യ

കരിങ്കടലിലുള്ള യുക്രെയിന്റെ സ്‌നേക്ക് ഐലന്‍ഡില്‍ നിന്ന് തങ്ങളുടെ സേന പിന്മാറിയെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം. അധിനിവേശത്തിന്റെ ആദ്യനാളുകളില്‍ തന്നെ ഒഡേസ തീരത്തിന് സമീപത്തെ ഈ ദ്വീപിന്റെ നിയന്ത്രണം റഷ്യ പിടിച്ചെടുത്തിരുന്നു.

യുക്രൈനില്‍ നിന്ന് കാര്‍ഷിക ഉത്പന്നങ്ങളുടെ കയറ്റുമതിക്ക് മാനുഷിക ഇടനാഴി തുറക്കാനുള്ള യുഎന്‍ ശ്രമങ്ങളെ റഷ്യ തടസപ്പെടുത്തിന്നില്ലെന്ന സന്ദേശം ലോകത്തിന് നല്‍കാന്‍ കൂടിയാണ് പിന്മാറ്റമെന്ന് റഷ്യ പറയുന്നു.

അതേ സമയം റഷ്യയുടെ സേനാ പിന്മാറ്റം തങ്ങള്‍ പ്രത്യാക്രമണം ശക്തമാക്കിയതിനാലാണെന്നും ഇത് തങ്ങളുടെ വിജയമാണെന്നും യുക്രൈന്‍ സേന അവകാശപ്പെട്ടു.

 

Latest News