യുക്രെയ്നില്‍ റഷ്യന്‍ സേന നടത്തിയ ഷെല്ലാക്രമണത്തില്‍ ഇന്ത്യക്കാരനായ വിദ്യാര്‍ഥി മരിച്ചു. കര്‍ക്കീവിലുണ്ടായ ഏറ്റുമുട്ടലിനിടെ കര്‍ണാടക സ്വദേശി നവീന്‍ കുമാര്‍(21) ആണ് മരിച്ചത്. സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍മാരാണ് ഇക്കാര്യം അറിയിച്ചത്. നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയാണ് നവീന്‍ കുമാര്‍. നവീന്‍ താമസിച്ചിരുന്ന ബങ്കറിനുള്ളില്‍ നിന്നും പുറത്തിറങ്ങിയ സമയം ആക്രമണമുണ്ടാകുകയായിരുന്നു.
എല്ലാ ഇന്ത്യക്കാരും അടിയന്തരമായി ഇന്ന് തന്നെ കീവ് വിടണമെന്ന് എംബസിയുടെ നിര്‍ദേശം. കീവിലെ സ്ഥിതി ഗുരുതരമാകുമെന്ന നിഗമനത്തെ തുടര്‍ന്നാണ് നിര്‍ദേശം. പടിഞ്ഞാറന്‍ മേഖലയിലേക്ക് മാറാനാണ് അറിയിച്ചിരിക്കുന്നത്. ഏകദേശം 500 ഓളം ഇന്ത്യക്കാര്‍ കീവിലുണ്ടെന്നാണ് സൂചന. ട്രെയിനോ മറ്റ് മാര്‍ഗങ്ങളോ ഉപയോഗിച്ച് കീവില്‍ നിന്നും മാറണമെന്നാണ് എംബസിയുടെ നിര്‍ദേശം.
ഇതിനിടെ യുക്രെയ്നിലെ കേഴ്സന്‍ പൂര്‍ണമായും കീഴടക്കിയിരിക്കുകയാണ് റഷ്യന്‍ സൈന്യം. നഗരത്തിലേക്കുള്ള വഴികളില്‍ റഷ്യന്‍ ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചു. കീവിന് സമീപം ആശുപത്രിയിലും ഷെല്ലാക്രമണം നടന്നു. ബുസോവയില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ആളപായമുണ്ടായോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. കീവിലെ പുനരധിവാസ മേഖലകളിലും ഷെല്ലാക്രമണം നടന്നു.
യുക്രെയ്നില്‍ കുടുങ്ങിയ ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാനുള്ള ഓപ്പറേഷന്‍ ഗംഗ ദൗത്യത്തിലേക്ക് വ്യോമസേനയും ചേര്‍ന്നു. വ്യോമസേനയുടെ ചരക്ക് വിമാനങ്ങളാണ് യുക്രെയ്ന്റെ അതിര്‍ത്തി രാജ്യങ്ങളിലേക്ക് അയയ്ക്കുന്നത്. ഇന്ന് തന്നെ വ്യോമസേനയുടെ വിമാനം ഡല്‍ഹിയില്‍ നിന്നും പുറപ്പെടുമെന്നാണ് സൂചന. വരുംദിവസങ്ങളില്‍ കൂടുതല്‍ വിമാനങ്ങള്‍ രക്ഷാദൗത്യത്തില്‍ പങ്കെടുക്കും.