കീവിൽ റഷ്യ വീണ്ടും നടത്തിയ മിസൈൽ ആക്രമണം വേനലവധിക്കു ശേഷം സ്‌കൂളുകളിൽ പോകാൻ തയ്യാറായിരുന്നു കുട്ടികളുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിൽ പല സ്‌കൂളുകളും തകർന്നതിനാൽ നേരെത്തെ നിശ്ചയിച്ച പ്രകാരം ക്ലാസുകൾ നടത്താൻ കഴിഞ്ഞില്ല.
ഉക്രേനിയൻ തലസ്ഥാനത്ത് പുലർച്ചെയാണ് നിരവധി സ്ഫോടന പരമ്പരകൾ ഉണ്ടായത്. മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങൾ കീവിലെ എല്ലാ ജില്ലകളിലും വീണു. ആക്രമണത്തിൽ ആളപായം ഇല്ലെങ്കിലും മൂന്നുപേർക്ക് പരിക്കേറ്റു. ആക്രമണത്തിൽ പല സ്‌കൂളുകയും തകർന്നു. രണ്ടു കിൻഡർഗാർഡനുകൾ തീർത്തും മോശമായ രീതിയിൽ തകർന്നു എന്നും നിരവധി സ്ഥലങ്ങളിലും കെട്ടിടങ്ങളിലും തീപിടുത്തങ്ങൾ ഉണ്ടായതായും സിറ്റി അധികൃതർ അറിയിച്ചു.
900 ദിവസത്തിലധികം നീണ്ട യുദ്ധത്തിന് ശേഷം, ഇരുപക്ഷവും പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുന്നതിനോ സമാധാന ചർച്ചകൾക്കോ താൽപ്പര്യം കാണിക്കുന്നില്ല എന്നത് യുദ്ധ ഇനിയും നീളും എന്ന നിഗമനത്തിലേക്ക് നയിക്കുന്നു. റഷ്യയുടെ കുർസ്ക് മേഖലയിലേക്ക് ആധിപത്യം സ്ഥാപിക്കാൻ ഉക്രൈനും ഉക്രെയ്നിലെ ഡൊനെറ്റ്സ്ക് മേഖലയിൽ ആധിപത്യം സ്ഥാപിക്കാൻ റഷ്യയും പരിശ്രമിക്കുമ്പോൾ ഇരുരാജ്യങ്ങളും കരമാർഗ്ഗം ഉള്ള യുദ്ധം ശക്തിപ്പെടുത്തുയാണ്.
ഉക്രെയ്നിൻ്റെ കുർസ്ക് ആക്രമണം കിഴക്കൻ ഉക്രെയ്നിലേക്ക് മുന്നേറുന്നതിൽ നിന്ന് റഷ്യൻ സൈന്യത്തെ തടയില്ലെന്ന് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ വ്യക്തമാക്കിയിരുന്നു.