Monday, November 25, 2024

യുക്രൈന്‍ സംയുക്ത സൈനിക കമാന്‍ഡറെ പുറത്താക്കി

റഷ്യ – യുക്രൈന്‍ യുദ്ധം തുടരുന്നതിനിടെ സംയുക്ത സൈനിക കമാന്‍ഡറെ പുറത്താക്കിയതായി റിപ്പോര്‍ട്ടുകള്‍. യുക്രൈന്റെ സംയുക്ത സൈനിക കമാന്‍ഡര്‍ എഡ്വേർഡ് മോസ്കല്യോവിനെയാണ് പ്രസിഡൻ്‍റ് വ്ളാഡിമർ സെലൻസ്കി പുറത്താക്കിയത്. നടപടിക്കു പിന്നിലുള്ള കാരണം വ്യക്തമാക്കാതെയാണ് മോസ്കല്യോവിനെ കമാന്‍ഡര്‍ സ്ഥാനത്തു നിന്നും നീക്കിയത്.

യുക്രൈനില്‍ റഷ്യയുടെ അധിനിവേശം ആരംഭിച്ചതിനു ശേഷം 2022 മാര്‍ച്ചില്‍ അദ്ദേഹത്തിന് കമാന്‍ഡര്‍ ചുമതല നല്‍കുകയായിരുന്നു. റഷ്യയുടെ കടുത്ത ആക്രമണം നടന്ന കിഴക്കന്‍മേഖല കേന്ദ്രീകരിച്ചാണ് മോസ്കല്യോ സേനയെ നയിച്ചത്. ഇവിടെ റഷ്യയുടെ ആക്രമണം തുടരുമ്പോള്‍ കമാന്‍ഡറെ പിന്‍വലിച്ചതിനു പിന്നിലെ കാരണം വ്യക്തമല്ല.

അതേസമയം, സൈനിക കമാന്‍ഡര്‍ സ്ഥാനത്തു നിന്നും മോസ്കല്യോയെ നീക്കം ചെയ്തതായി പ്രസ്താവനയിലൂടെയാണ് സെലൻസ്കി അറിയിച്ചത്. പുതിയ കമാന്‍ഡറായി ആരെ നിയമിക്കും എന്നതിലും വ്യക്തത വന്നിട്ടില്ല.

Latest News