Wednesday, March 12, 2025

റഷ്യയുമായുള്ള 30 ദിവസത്തെ വെടിനിർത്തൽ അം​ഗീകരിക്കാൻ തയ്യാറാണെന്ന് യുക്രൈൻ 

റഷ്യയും യുക്രൈനും തമ്മിലുള്ള വെടിനിർത്തൽ കരാർ ധാരണയിൽ. കഴിഞ്ഞ ദിവസം സൗദി അറേബ്യയിൽ നടത്തിയ യു എസ് – യുക്രൈൻ ചർച്ചകളാണ് ഫലം കണ്ടത്. യു എസ് നിർദേശിച്ച 30 ദിവസത്തെ അടിയന്തര വെടിനിർത്തൽ കരാർ അംഗീകരിക്കാൻ തയ്യാറാണെന്ന് യുക്രൈൻ സമ്മതിച്ചു. ഇതിനുശേഷം, ഇനി പന്ത് റഷ്യയുടെ കോർട്ടിലാണെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു.

യു എസിന്റെ ഈ നിർദേശം യുക്രൈൻ അം​ഗീകരിച്ചതോടെ സൈനികസഹായവും രഹസ്യാന്വേഷണ വിവരങ്ങൾ കൈമാറുന്നതും പുനരാരംഭിക്കാൻ തയ്യാറാണെന്ന് അമേരിക്കയും വ്യക്തമാക്കിയിട്ടുണ്ട്. സമാധാനം പുനഃസ്ഥാപിക്കാൻ തങ്ങൾ തയ്യാറാണെന്നും പോസിറ്റീവ് നിർദേശം അം​ഗീകരിക്കാൻ റഷ്യയെ ബോധ്യപ്പെടുത്തേണ്ടത് ഇനി അമേരിക്കയാണെന്നും യുക്രൈൻ പ്രസിഡന്റ് സെലെൻസ്കി പറഞ്ഞു.

ധാതുകരാറിൽ ഒപ്പുവയ്ക്കാനെത്തിയ സെലെൻസ്‌കിയും ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച ഏറ്റുമുട്ടലിൽ അവസാനിച്ചിരുന്നു. ആ സംഭവത്തിനുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ആദ്യത്തെ ഔദ്യോഗിക കൂടിക്കാഴ്ചയായിരുന്നു ഇന്നലെ ജിദ്ദയിൽ നടന്നത്. സെലൻസ്കിയെ വീണ്ടും വൈറ്റ് ഹൗസിലേക്കു ക്ഷണിക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News