വെള്ളിയാഴ്ച നടന്ന യുക്രൈൻ – റഷ്യ സമാധാനചർച്ചകളിൽ താൽക്കാലിക വെടിനിർത്തൽ കരാറിനെക്കുറിച്ച് ചർച്ച നടത്താനിരിക്കെ ഒരുദിവസം മുമ്പ്, യുക്രൈനിൽ യുദ്ധം ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും വലിയ ഡ്രോൺ ആക്രമണം റഷ്യ ഞായറാഴ്ച ആരംഭിച്ചതായി യുക്രൈൻ. പാശ്ചാത്യരാജ്യങ്ങളെ ഭയപ്പെടുത്താനുള്ള ശ്രമമെന്ന നിലയിൽ ഞായറാഴ്ച ഒരു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ തൊടുത്തുവിടാൻ മോസ്കോ ഉദ്ദേശിച്ചിരുന്നതായും യുക്രൈന്റെ രഹസ്യാന്വേഷണവിഭാഗം പറഞ്ഞു. എന്നാൽ ഈ ആരോപണത്തോട് മോസ്കോ പ്രതികരിച്ചിട്ടില്ല.
“യഥാർഥ നയതന്ത്രത്തിൽ ഏർപ്പെടാൻ യുക്രൈൻ തയ്യാറാണെന്ന് ഞാൻ ആവർത്തിക്കുന്നു. എത്രയുംവേഗം ഒരു സമ്പൂർണ്ണവും നിരുപാധികവുമായ വെടിനിർത്തലിന്റെ പ്രാധാന്യം അടിവരയിടുന്നു” – സെലെൻസ്കി പറഞ്ഞു. മൂന്നുവർഷത്തിനുശേഷം വെള്ളിയാഴ്ച യുക്രൈനും റഷ്യയും അവരുടെ ആദ്യചർച്ചകൾ നടത്തിയെങ്കിലും വെടിനിർത്തൽ കരാറിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ലായിരുന്നു. എങ്കിലും ആയിരം യുദ്ധത്തടവുകാരെ വീതം കൈമാറാൻ റഷ്യ സമ്മതിച്ചിരുന്നു.