Wednesday, November 27, 2024

ധാന്യനീക്ക ഇടനാഴി റഷ്യൻ തീരത്തെ ആക്രമിക്കാൻ ഉക്രൈൻ ഉപയോഗപ്പെടുത്തുന്നു; റഷ്യൻ ഫെഡറൽ സെക്യൂരിറ്റി സർവിസ് മേധാവി

റഷ്യൻ തീരത്തെ ആക്രമിക്കാൻ ധാന്യനീക്ക ഇടനാഴി ഉക്രൈൻ ഉപയോഗപ്പെടുത്തുന്നതായി ആരോപണം. റഷ്യയുടെ ഫെഡറൽ സെക്യൂരിറ്റി സർവീസ് മേധാവി അലക്സാണ്ടർ ബോർട്നികോവാണ് ഇതു സംബന്ധിച്ച ആരോപണം നടത്തിയത്. ചരക്കു നീക്കം റഷ്യ തടഞ്ഞെന്നുള്ള ഉക്രൈൻ അടിസ്ഥാന സൗകര്യ മന്ത്രാലയത്തിൻറെ വെളിപ്പെടുത്തലിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തിലെ വലിയ ധാന്യഉൽപാദക രാജ്യങ്ങളിലൊന്നാണ് ഉക്രൈൻ. അതിനാൽ റഷ്യ -ഉക്രൈൻ യുദ്ധത്തിൻറെ പശ്ചാത്തലത്തിലും ആഗോള ഭക്ഷ്യപ്രതിസന്ധി തുടർന്നു പോരുകയായിരുന്നു. എന്നാൽ ധാന്യനീക്ക ഇടനാഴി റഷ്യയെ ആക്രമിക്കാനുള്ള ഇടമായി ഉക്രൈൻ ഉപയോഗിക്കുന്നു എന്നാണ് റഷ്യയുടെ ആശങ്ക. ഇതേ തുടർന്നാണ് ചരക്കു നീക്കം തടഞ്ഞതെന്ന് അലക്സാണ്ടർ ബോർട്നികോവാ വ്യക്തമാക്കി.

അതേസമയം, കരിങ്കടലിലൂടെയുള്ള ചരക്കു നീക്കം പുനഃസ്ഥാപിക്കാൻ കഴിഞ്ഞില്ലെങ്കിൽ കടുത്ത ഭക്ഷ്യപ്രതിസന്ധിക്കും, വിലക്കയറ്റത്തിനും കാരണമാകുമെന്നും അന്താരാഷ്ട്ര സംഘടനകൾ ഭയപ്പെടുന്നുണ്ട്. യുദ്ധത്തെ തുടർന്ന് ചരക്കുനീക്കത്തിന് അനുമതി നൽകുന്ന കരാറിൽനിന്ന് റഷ്യ കഴിഞ്ഞ വർഷം പിൻമാറിയിരുന്നു. പിന്നാലെ യുഎന്നിൻറേയും തുർക്കിയുടേയും മധ്യസ്ഥതയിലൂടെയാണ് ചരക്ക് നീക്കം പുനഃരാരംഭിച്ചത്.

Latest News