Friday, April 11, 2025

മരിയുപോളില്‍ ഒഴിപ്പിക്കല്‍ പൂര്‍ത്തിയായി

യുക്രെയ്ന്‍ തുറമുഖ നഗരമായ മരിയുപോളില്‍നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതു പൂര്‍ത്തിയായി. ഞായറാഴ്ച രാത്രിയോടെയാണു മേഖലയില്‍നിന്ന് പത്ത് ബസുകളിലായി 174 പേരെ സപോറിഷ്യയിലേക്കു മാറ്റിയത്. ഇതില്‍ അമ്പതോളം പേര്‍ ഉരുക്കുനിര്‍മാണ ഫാക്ടറിയില്‍ മാസങ്ങളായി തുടരുകയായിരുന്നു.

അതേസമയം, യുക്രെയ്ന്‍ സേനയുടെ അവസാന ചെറുത്തുനില്‍പ്പു കേന്ദ്രമായ അസോവ് ഉരുക്കുഫാക്ടറിയില്‍ റഷ്യ ആക്രമണം നടത്തിയേക്കുമെന്നു യുക്രെയ്ന്‍ പ്രതിരോധമന്ത്രാലയം പറഞ്ഞു. യുദ്ധടാങ്കുകളുമായി ഫാക്ടറിയില്‍ കയറുന്നതിനു പുറമേ വ്യോമാക്രമണത്തിനും റഷ്യ മടിച്ചേക്കില്ലെന്നു പ്രതിരോധമന്ത്രാലയം വക്താവ് കുറ്റപ്പെടുത്തി.

 

Latest News