Monday, November 25, 2024

ധാന്യക്കയറ്റുമതി: യുക്രെയ്‌നും റഷ്യയും കരാറില്‍ ഒപ്പുവച്ചു

കരിങ്കടല്‍ തുറമുഖം വഴി യുക്രൈയ്‌നില്‍നിന്നുള്ള ധാന്യക്കയറ്റുമതി പുനഃസ്ഥാപിക്കുന്നതിനായി റഷ്യയും യുക്രെയ്‌നും പ്രത്യേകം കരാറുകളില്‍ ഏര്‍പ്പെട്ടു. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടേറെസ്, തുര്‍ക്കി പ്രസിഡന്റ് റെസിപ് തയിപ് ഏര്‍ദഗോന്‍ എന്നിവരുടെ സാന്നിധ്യത്തിലാണു കരാറില്‍ ഏര്‍പ്പെട്ടത്. യുദ്ധത്തെത്തുടര്‍ന്നുള്ള ഉപരോധത്തിനിടെ, ആഗോളവിപണിയിലേക്ക് റഷ്യയില്‍നിന്നു ധാന്യവും വളവും എത്തിക്കാനും കരാറില്‍ വ്യവസ്ഥയുണ്ട്.

യുക്രെയ്ന്‍-റഷ്യ യുദ്ധംമൂലം ലോകത്ത് ഭക്ഷ്യക്ഷാമ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണു പുതിയ നീക്കം. കരിങ്കടല്‍ തുറമുഖത്ത് കെട്ടിക്കിടക്കുന്ന 2.2 കോടി ടണ്‍ ധാന്യവും മറ്റു ഭക്ഷ്യവസ്തുക്കളും കയറ്റുമതി ചെയ്യുന്നതിനായി യുക്രെയ്ന്‍, റഷ്യന്‍ സൈന്യം തമ്മില്‍ ധാരണയെത്തുന്നതിനായുള്ള ശ്രമങ്ങള്‍ യുഎന്നിന്റെ നേതൃത്വത്തില്‍ മാസങ്ങള്‍ക്കു മുന്പ് ആരംഭിച്ചിരുന്നു. റഷ്യന്‍ പ്രതിരോധമന്ത്രി സെര്‍ജി ഷോയിഗു, യുക്രെയ്ന്‍ അടിസ്ഥാനവികസന മന്ത്രി ഒലക്‌സാണ്ടര്‍ കുര്‍ബാക്കോവ് എന്നിവരാണു കരാറില്‍ ഒപ്പുവച്ചത്.

 

Latest News